പൊരുതി ജയിച്ച് അയാക്സ് ചാമ്പ്യൻസ് ലീഗിലേക്ക്

കഴിഞ്ഞ സീസണിൽ വമ്പൻമാരെ അട്ടിമറിച്ച് യുവേഫ ചാമ്പ്യൻസ് ലീഗിൽ ചരിത്രമെഴുതിയ അയാക്സ് ചാമ്പ്യൻസ് ലീഗിലേക്ക് തിരിച്ചെത്തി. ചാമ്പ്യൻസ് ലീഗ് പ്ലേ ഓഫ് മത്സരത്തിൽ സൈപ്രസ് ക്ലബ്ബായ എപോയൽ നികോസിയയെ പരാജയപ്പെടുത്തിയാണ് അയാക്സ് ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് സ്റ്റേജിൽ കടന്നത്. എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു അയാക്സിന്റെ ജയം.

എഡ്സൺ അൽവാരെസ്, ദുസൻ താഡിച് എന്നിവരാണ് അയാക്സിനായി ഗോളടിച്ചത്. പ്ലേ ഓഫിന്റെ ആദ്യ പാദ മത്സരം ഗോൾ രഹിത സമനിലയിലായിരുന്നു പിരിഞ്ഞത്. അതുകൊണ്ട് തന്നെ രണ്ടാം പാദ മത്സരം ഏറെ പ്രാധാന്യമർഹിച്ചിരുന്നു. ഒരു എവേ ഗോൾ കഴിഞ്ഞ സീസണിലെ സെമി ഫൈനലിസ്റ്റുകളായ അയാക്സിന് തിരിച്ചടിയാകുമായിരുന്നു. എന്നാൽ കളിയുടെ ഓരോ പകുതിയിലും ഗോളടിച്ച് അയാക്സ് മത്സരം വരുതിയിലാക്കി.

Previous articleതാൻ മാനസികസമ്മർദ്ദത്തിൽ ആണെന്ന് സ്റ്റിസിപാസ്
Next articleഅലയൻസ് അറീനയിലെ ബയേൺ സ്റ്റോർ ഉദ്ഘാടനം ചെയ്ത് കൗട്ടിനോ