ബൾഗേറിയൻ വംശീയാക്രമണത്തെ ഗോളടിച്ച് തോൽപ്പിച്ച് ഇംഗ്ലണ്ട്

ഇന്നലെ നടന്ന യൂറോ കപ്പ് യോഗ്യത പോരാട്ടത്തിൽ ഇംഗ്ലണ്ട് വൻ വിജയം നേടിയെങ്കിൽ ചർച്ചയാകുന്നത് ഗ്യാലറിയിൽ നിന്ന് ഇംഗ്ലീഷ് താരങ്ങൾക്ക് ഏൽക്കേണ്ടി വന്ന വംശീയാധിക്ഷേപങ്ങൾ ആണ്. ബൾഗേറിയയെ നേരിട്ട ഇംഗ്ലണ്ട് എതിരില്ലാത്ത ആറു ഗോളുകൾക്കാണ് വിജയിച്ചത്. പക്ഷെ മുമ്പ് തന്നെ വംശീയാധിക്ഷേപങ്ങൾ നടത്തുന്നതിൽ കുപ്രസിദ്ധരായ ബൾഗേറിയൻ ആരാധകർ കളിയുടെ അവസാനം വരെ ഇംഗ്ലീഷ് താരങ്ങൾക്കെതിരെ വംശീയാക്രമണം നടത്തി.

മത്സരം ഇംഗ്ലീഷ് താരങ്ങളുടെ പരാതി കാരണം രണ്ടു തവണയാണ് നിർത്തി വെക്കേണ്ടി വന്നത്. കളം വിട്ടു പോകാൻ ഇംഗ്ലണ്ട് തീരുമാനിക്കുമായിരുന്നു എങ്കിലും കളിച്ച മറുപടി കൊടുക്കാൻ ആണ് അവസാനം ഇംഗ്ലണ്ട് തീരുമാനിച്ചത്. കളിയിൽ ഒരുപാട് അധിക്ഷേപങ്ങൾ സഹിക്കേണ്ടി വന്ന റഹീം സ്റ്റെർലിംഗ് ഇരട്ട ഗോളുകളുമായി തിളങ്ങി.

ബൾഗേറിയ എന്ന നാടിനു തന്നെ അപമാനമാണ് ഈ ആരാധകർ എന്ന് സ്റ്റെർലിങ് പറഞ്ഞു. കളത്തിൽ ആ ആരാധകർക്കുള്ള ഉത്തരമാണ് ഇംഗ്ലണ്ട് നൽകിയത് എന്നും സ്റ്റെർലിംഗ് പറഞ്ഞു. ഇംഗ്ലണ്ടിനായി ബാർക്ലി ഇരട്ട ഗോളുകളും, കെയ്ൻ സ്റ്റെർലിംഗ് എന്നിവർ ഒരോ ഗോൾ വീതവും നേടി. ഈ വിജയത്തോടെ ഇംഗ്ലണ്ട് യൂറോ യോഗ്യതയ്ക്ക് അരികെയെത്തി.

Previous articleറോസി വീണ്ടും വിയ്യറയലിൽ
Next articleപരിക്ക് മാറി മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രധാന താരങ്ങൾ തിരികെയെത്തുന്നു