റോസി വീണ്ടും വിയ്യറയലിൽ

മുമ്പ് വിയ്യാറയലിനായി ഗംഭീര പ്രകടനം നടത്തിയിട്ടുള്ള ഗുസപെ റോസി വീണ്ടും വിയ്യാറയലിൽ എത്തിയിരിക്കുകയാണ്. ഒരു ടീമിലും ഇപ്പോൾ ഇല്ലാത്ത താരത്തിന് പരിശീലനം ചെയ്യാനുള്ള സൗകര്യമാണ് ഇപ്പോൾ വിയ്യാറയൽ നൽകിയത്. മാഞ്ചസ്റ്റർ യുണൈറ്റഡ് യൂത്ത് ടീമുകളിലൂടെ വളർന്ന് വന്ന യുണൈറ്റഡിന്റെ ഒരുകാലത്തെ വലിയ പ്രതീക്ഷയായിരുന്ന ഗുസപെ റോസി കഴിഞ്ഞ വർഷം യുണൈറ്റഡിലും ഇതുപോലെ പരിശീലനം നടത്തിയിരുന്നു.

ഇറ്റാലിയൻ ദേശീയ ടീമിന്റെ സ്ട്രൈക്കറായിരുന്ന റോസി വിയ്യറയലിൽ മുമ്പ് ഗോളടിച്ച് കൂട്ടീട്ടുണ്ട്‌. 82 ഗോളുകളാണ് താരം മുമ്പ് വിയ്യറയലിൽ നേടിയിട്ടുള്ളത്. പരിക്ക് കാരണം ഒരുകാലത്തും നല്ലൊരു കരിയർ ഉണ്ടാക്കാൻ റോസിക്ക് ആയിരുന്നില്ല. 31കാരനായ റോസി ഇപ്പോൾ ഫ്രീ ഏജന്റാണ്. മാഞ്ചസ്റ്റർ യുണൈറ്റഡ്, വിയ്യാറയൽ, ഫിയിറെന്റിന തുടങ്ങി പല ക്ലബുകളുടെയും ഭാഗമായെങ്കിലും പരിക്ക് കാരണം റോസിക്ക് തന്റെ പൊടൻഷ്യൽ പൂർത്തിയാക്കാൻ ആയില്ല.