പരിക്ക് മാറി മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രധാന താരങ്ങൾ തിരികെയെത്തുന്നു

ലിവർപൂളിനെതിരായ വൻ മത്സരത്തിനു മുമ്പ് മാഞ്ചസ്റ്റർ യുണൈറ്റഡിന് ആശ്വാസ വാർത്തകൾ ലഭിക്കുകയാണ്. ടീമിലെ പ്രധാന താരങ്ങളൊക്കെ പരിക്ക് മാറി തിരികെയെത്തുകയാണ്. മധ്യനിര താരം പോൾ പോഗ്ബ, ഫുൾബാക്കുകളായ ലൂക് ഷോ, വാൻബിസാക എന്നിവരൊക്കെയാണ് പരിക്ക് മാറി തിരികെയെത്തുന്നത്. മൂവരും ഫസ്റ്റ് ടീമിനൊപ്പം പരിശീലനം ആരംഭിച്ചിട്ടുണ്ട്.

വാൻ ബിസാക, ലൂക് ഷോ എന്നിവർ അവസാന ഒരു മാസമായി കളത്തിൽ ഉണ്ടായിരുന്നില്ല. പോഗ്ബയെയും അവസാന മാസത്തിൽ പരിക്ക് ഒരുപാട് ബുദ്ധിമുട്ടിച്ചിരുന്നു. പരിക്കേറ്റ് 2 മാസമായി പുറത്തിരിക്കുന്ന മാർഷ്യലും ലിവർപൂൾ മത്സരത്തിന് മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിൽ ഉണ്ടായേക്കും. മാർഷ്യൽ തിരികെയെത്തുക ആണെങ്കിൽ സ്ട്രൈക്കർ ഇല്ലാത്ത മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രശ്നത്തിന് ഒരു ആശ്വാസമാകും.

Previous articleബൾഗേറിയൻ വംശീയാക്രമണത്തെ ഗോളടിച്ച് തോൽപ്പിച്ച് ഇംഗ്ലണ്ട്
Next articleവിന്‍ഡീസ് കോച്ചായി ഫില്‍ സിമ്മണ്‍സ് മടങ്ങിയെത്തുന്നു