വിജയം തുടർന്ന് ബ്രസീൽ യുവനിര, ലോകകപ്പ് യോഗ്യത ഉറപ്പിച്ചു!

Newsroom

Picsart 23 02 07 11 30 07 342

ബ്രസീൽ യുവനിര വിജയ പരമ്പര തുടരുന്നു. സൗത്ത് അമേരിക്കൻ അണ്ടർ 20 ചാമ്പ്യൻഷിപ്പിൽ ഇന്ന് ബ്രസീൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാഗ്വയെ പരാജയപ്പെടുത്തി. ഫൈനൽ റൗണ്ടിലെ ബ്രസീലിന്റെ മൂന്നാമത്തെ വിജയമാണിത്. ഇന്ന് മത്സരത്തിന്റെ പത്താം മിനുട്ടിൽ ജിയോവാനെ നേടിയ ഗോൾ ആണ് ബ്രസീലിന് ലീഡ് നൽകിയത്. ഈ ലീഡിൽ ആദ്യ പകുതി അവസാനിപ്പിച്ചു. രണ്ടാം പകുതിയ ബ്രസീൽ ഏറെ അവസരങ്ങൾ സൃഷ്ടിച്ചു എങ്കിലും രണ്ടാം ഗോൾ പിറക്കാൻ സമയം എടുത്തു.

ബ്രസീൽ 23 02 07 11 29 21 040

അവസാനം 81ആം മിനുട്ടിൽ കാർദോസ്കോ ഫൽകോസ്കിയാണ് കാനറികളുടെ വിജയം ഉറപ്പിച്ച രണ്ടാം ഗോൾ നേടിയത്. ഈ വിജയത്തോടെ ബ്രസീൽ ഫൈനൽ റൗണ്ടിലെ ആദ്യ നാലു സ്ഥാനങ്ങളിൽ ഒന്നിൽ ഫിനിഷ് ചെയ്യും എന്ന് ഉറപ്പായി. അതുകൊണ്ട് തന്നെ ഈ വർഷം മെയ് മാസം ഇന്തോനേഷ്യയിൽ നടക്കുന്ന അണ്ടർ 20 ലോകകപ്പിനുള്ള യോഗ്യതയും ബ്രസീൽ ഉറപ്പിച്ചു.

3 മത്സരങ്ങളിൽ ഒമ്പതു പോയിന്റുമായി ഒന്നാമത് നിൽക്കുകയാണ് ബ്രസീൽ. ഇനി രണ്ട് മത്സരങ്ങൾ കൂടെ ബ്രസീലിന് ഉണ്ട്. ഫെബ്രുവരി 10ന് പുലർച്ചെ നടക്കുന്ന അടുത്ത മത്സരത്തിൽ ബ്രസീൽ കൊളംബിയയെ നേരിടും.