“ലയണൽ മെസ്സി ആവശ്യപ്പെട്ടാൽ യുദ്ധത്തിനു പോകാൻ വരെ തയ്യാർ” – ഡിപോൾ

Newsroom

Picsart 23 02 07 11 15 35 785

അർജന്റീനിയൻ മിഡ്ഫീൽഡർ റോഡ്രിഗോ ഡി പോൾ ഇന്ന് നൽകിയ ഒരു അഭിമുഖത്തിൽ തനിക്ക് മെസ്സിയോടുള്ള സ്നേഹം വ്യക്തമാക്കി. മെസ്സിയുടെ ബോഡിഗാഡ് എന്ന് അറിയപ്പെടുന്ന ഡി പോൾ താൻ മെസ്സിക്കു വേണ്ടി യുദ്ധം ചെയ്യാൻ വരെ തയ്യാറാണ് എന്ന് പറഞ്ഞു. ക്യാപ്റ്റൻ ലയണൽ മെസ്സിയുമായുള്ള തന്റെ അനുഭവങ്ങളും ഡി പോൾ അഭിമുഖത്തിൽ പങ്കുവച്ചു.

മെസ്സി 23 02 07 11 15 11 435

മെസ്സിയുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് ഡി പോൾ പറഞ്ഞു, “അദ്ദേഹം എന്നെ സ്നേഹിക്കുന്നുവെന്നും ഞങ്ങൾ തമ്മിൽ വളരെ നല്ല ബന്ധമുണ്ടെന്നും എനിക്കറിയാം. അദ്ദേഹം എന്നോട് ആവശ്യപ്പെട്ടാൽ ഞാൻ അവനുവേണ്ടി എപ്പോൾ വേണമെങ്കിലും യുദ്ധത്തിന് വരെ പോകും.”

മെസ്സിയുടെ നേതൃഗുണങ്ങളെക്കുറിച്ചും സഹതാരങ്ങളെ അദ്ദേഹം എങ്ങനെ കെയർ ചെയ്യുന്നു എന്നതിനെ കുറിച്ചു ഡി പോൾ സംസാരിച്ചു., ഡി പോളിന് ക്വാർട്ടറിന് മുന്നെ പരിക്കേറ്റപ്പോൾ മെസ്സി പറഞ്ഞവാക്കുകൾ അദ്ദേഹം ആവർത്തിച്ചു. “നെതർലാൻഡ്സിനെതിരായ മത്സരത്തിന് മുമ്പ് മെസ്സി എനിക്ക് പരിക്ക് പറ്റിയപ്പോൾ, റിസ്ക് എടുക്കരുതെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. ഞാൻ നിങ്ങളെ സെമിഫൈനലിലെത്തിക്കുമെന്ന് ഉറപ്പ് തരുകയും ചെയ്തു. ഒരു ക്യാപ്റ്റൻ എന്ന നിലയിലല്ല, ഒരു ജ്യേഷ്ഠൻ എന്ന നിലയിലാണ് അദ്ദേഹം എന്നോട് സംസാരിച്ചത് എന്നും ഡിപോൾ പറയുന്നു.