മഴ നിയമത്തിൽ അയര്‍ലണ്ടിന് വിജയം

Harrytector

വെസ്റ്റിന്‍ഡീസിനെതിരെ രണ്ടാം ഏകദിനത്തിൽ വിജയം കരസ്ഥമാക്കി അയര്‍ലണ്ട്. ഇന്നലെ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിന്‍ഡീസ് 229 റൺസിന് ഓള്‍ഔട്ട് ആയ ശേഷം കളി മഴ തടസ്സപ്പെടുത്തുകയായിരുന്നു. ഇതോടെ 36 ഓവറിൽ 168 റൺസായി അയര്‍ലണ്ടിന്റെ ലക്ഷ്യം മാറി.

32.3 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ അയര്‍ലണ്ട് ലക്ഷ്യം മറികടക്കുകയായിരുന്നു. 54 റൺസുമായി പുറത്താകാതെ നിന്ന ഹാരി ടെക്ടര്‍ ആണ് അയര്‍ലണ്ടിന്റെ വിജയ ശില്പി. ആന്‍ഡി മക്ബ്രൈന്‍ 35 റൺസ് നേടി. വില്യം പോര്‍ട്ടര്‍ഫീൽഡ്(26), പോള്‍ സ്റ്റിര്‍ലിംഗ്(21) എന്നിവരും നിര്‍ണ്ണായ സംഭാവനകള്‍ നല്‍കി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിന്‍ഡീസ് 111/7 എന്ന നിലയിലേക്ക് തകര്‍ന്ന ശേഷം റൊമാരിയോ ഷെപ്പേര്‍ഡ്(50), ഒഡീന്‍ സ്മിത്ത്(46) എന്നിവര്‍ ചേര്‍ന്നാണ് ടീം സ്കോര്‍ 229 റൺസിലേക്ക് എത്തിച്ചത്. സ്മിത്ത് 19 പന്തിൽ നിന്ന് 5 സിക്സ് അടക്കം ആയിരുന്നു 46 റൺസ് നേടിയത്.

അയര്‍ലണ്ടിന് വേണ്ടി ആന്‍ഡി മക്ബ്രൈന്‍ നാലും ക്രെയിഗ് യംഗ് 3 വിക്കറ്റും നേടി.

Previous articleബ്രസീൽ സ്ക്വാഡ് പ്രഖ്യാപിച്ചു, കൗട്ടീനോ, ഗബ്രിയേൽ, ടെല്ലസ് എന്നിവർ ടീമിൽ
Next articleഹോബാര്‍ട്ടിൽ ബൗളിംഗ് തിരഞ്ഞെടുത്ത് ഇംഗ്ലണ്ട്, സാം ബില്ലിംഗ്സിന് അരങ്ങേറ്റം