ബ്രസീൽ ടീം പ്രഖ്യാപിച്ചു, ഗബ്രിയേൽ ജീസുസിന് ഇടമില്ല | Exclusive

ഈ മാസം അവസാനം നടക്കുന്ന രണ്ട് അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങൾക്കുള്ള ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു‌ ടിറ്റെ 26 അംഗ ടീമിനെ ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആഴ്‌സണലിനായി ഗംഭീര ഫോമിലുള്ള സ്‌ട്രൈക്കർ ഗബ്രിയേൽ ജസുസിനെ ടീമിൽ ടിറ്റെ എടുത്തില്ല. ആഴ്സണലിന്റെ തന്നെ താരങ്ങളായ മാർട്ടിനെല്ലി ഡിഫൻഡർ ഗബ്രിയേൽ എന്നിവരും സ്ക്വാഡിൽ ഇല്ല.

ബ്രസീൽ

പി എസ് ജി താരം നെയ്മർ, റയൽ മാഡ്രിഡ് ഫോർവേഡ് വിനീഷ്യസ് ജൂനിയർ, ബാഴ്‌സലോണ വിങ്ങർ റഫീഞ്ഞ, അടുത്തിടെ മാഞ്ചസ്റ്ററിൽ എത്തിയ കാസെമിറോ, ആന്റണി എന്നിവരെല്ലാം സ്ക്വാഡിൽ ഉണ്ട്.

ഈ മാസം രണ്ട് ആഫ്രിക്കൻ ടീമുകളെ ആണ് ബ്രസീൽ നേരിടുന്നത്. സെപ്തംബർ 23 വെള്ളിയാഴ്ച ഫ്രാൻസിലെ ഹാവ്രെ സ്റ്റേഡിയത്തിൽ ഘാനയ്‌ക്കെതിരെയാണ് ആദ്യ മത്സരം. നാല് ദിവസത്തിന് ശേഷം, പാർക് ഡെസ് പ്രിൻസസിൽ വെച്ച് ടുണീഷ്യയെയും ബ്രസീൽ നേരിടും.

സ്ക്വാഡ്: ബ്രസീൽ