ബ്രസീൽ ജപ്പാനെയും തോൽപ്പിച്ചു, പെലെയോട് അടുത്ത് നെയ്മർ

20220606 180827

ലോകകപ്പിനായി ഒരുങ്ങുന്ന ബ്രസീലിനൊരു വിജയം കൂടെ. ഇന്ന് ജപ്പാനെ നേരിട്ട ബ്രസീൽ ഏക ഗോളിനാണ് വിജയിച്ചത്. തുടക്കം മുതൽ ബ്രസീൽ ആണ് ആധിപത്യം പുലർത്തിയത് എങ്കിലും രണ്ടാം പകുതിയിലെ ഒരു പെനാൾട്ടി വേണ്ടി വന്നു ബ്രസീലിന് വിജയിക്കാൻ. മത്സരം മികച്ച രീതിയിൽ തുടങ്ങി ബ്രസീൽ ആദ്യം പക്വേറ്റയിലൂടെ ഗോളിനടുത്ത് എത്തിയിരുന്നു. പക്വേറ്റയുടെ ഷോട്ട് പോസ്റ്റിൽ തട്ടിയാണ് മടങ്ങിയത്‌.
20220606 180823
നെയ്മറിനും ഫ്രെഡിനും എല്ലാം അവസരം ലഭിച്ചു എങ്കിലും ജപ്പാൻ ഗോൾകീപ്പർ ഗൊണ്ടയെ കീഴ്പ്പെടുത്താനാർക്കും ആയില്ല. അവസാനം റിച്ചാർലിസൻ നേടിയ പെനാൾട്ടി നെയ്മർ ലക്ഷ്യത്തിൽ എത്തിച്ചതോടെ ആണ് ടിറ്റെയുടെ ടീം വിജയം ഉറപ്പിച്ചത്. നെയ്മറിന്റെ ബ്രസീൽ ജേഴ്സിയിലെ 74ആം ഗോളായിരുന്നു ഇത്. 77 ഗോൾ അടിച്ച് ബ്രസീലിന്റെ എക്കാലത്തെയും മികച്ച ഗോൾ സ്കോറർ ആയി നിൽക്കുന്ന പെലെയെ മറികടക്കുന്നതിന് അടുത്ത് എത്തിയിരിക്കുകയാണ് നെയ്മർ ഇപ്പോൾ.

Previous articleരഞ്ജി ട്രോഫി: സെഞ്ചുറിയുമായി സുദീപ് ഘരമി. ശക്തമായ നിലയിൽ ബംഗാൾ
Next articleജെയിംസ് മിൽനർ ലിവർപൂൾ എഫ്‌ സിയിൽ പുതിയ കരാർ ഒപ്പുവെച്ചു