ജെയിംസ് മിൽനർ ലിവർപൂൾ എഫ്‌ സിയിൽ പുതിയ കരാർ ഒപ്പുവെച്ചു

Newsroom

Milner

ജെയിംസ് മിൽനറിന്റെ കരാർ പുതുക്കിയത് ലിവർപൂൾ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2015-ൽ ക്ലബിൽ ചേർന്ന വൈസ് ക്യാപ്റ്റൻ വേതനം കുറച്ച് കൊണ്ടാണ് ക്ലബിൽ തുടരാൻ സമ്മതിച്ചത്. ഏഴ് വർഷം മുമ്പ് സൗജന്യ ട്രാൻസ്ഫറിൽ എത്തിയതിന് ശേഷം, പ്രീമിയർ ലീഗ്, ചാമ്പ്യൻസ് ലീഗ്, ഫിഫ ക്ലബ് വേൾഡ് കപ്പ്, യുവേഫ സൂപ്പർ കപ്പ്, എമിറേറ്റ്സ് എഫ്എ കപ്പ്, കാരബാവോ കപ്പ് എന്നിവ നേടാൻ മിൽനറിനായിട്ടുണ്ട്.

20220606 182825
മിൽനർ ലിവർപൂളിനായി 289 മത്സരങ്ങൾ കളിച്ചിട്ടുണ്ട്, ടീമാണിത്, കൂടാതെ ആൻഫീൽഡിൽ ഇതുവരെ 26 ഗോളുകളും അദ്ദേഹം നേടിയിട്ടുണ്ട്. ക്ലോപ്പ് ഏത് പൊസിഷൻ കളിക്കാൻ ആവശ്യപെട്ടാലും കളിക്കുന്ന താരം ടീമിന് ഇപ്പോഴും മുതൽകൂട്ടാണ്.