ബ്രസീൽ ഗോൾകീപ്പറുടെ ഗ്ലോവ് പറന്ന് എത്തിയത് മലപ്പുറം സ്വദേശിയുടെ കൈയിൽ

ഇന്നലെ സൗദി അറേബ്യയിൽ നടന്ന അർജന്റീന ബ്രസീൽ മത്സരത്തിൽ ആയിര കണക്കിന് മലയാളികളാണ് സാക്ഷികളായത്. ആ മലയാളികളുടെ കൂട്ടത്തിൽ ഏറെ സന്തോഷിക്കുന്ന ആളാകും മലപ്പുറം സ്വദേശിയായ റംഷാദ്. ഇന്നലെ നടന്ന മത്സരത്തിന് സ്റ്റേഡിയത്തിൽ ഉണ്ടായിരുന്ന റംഷാദിനെ തേടി പറന്ന് എത്തിയത് ചെറിയ കാര്യമല്ല. ബ്രസീലിന്റെ വലകാത്ത അലിസന്റെ ഗ്ലോവ് ആയിരുന്നു.

മത്സര ശേഷം ആരാധകർക്കായി അലിസൺ ഗ്ലോവ് എറിഞ്ഞ് കൊടുത്തപ്പോൾ അത് നേരെ എത്തിയത് റംഷാദിന്റെ കൈകളിൽ ആയിരുന്നു. 65000തിൽ അധികം കാണികൾ ഉണ്ടായിരുന്ന ഗ്രൗണ്ടിലാണ് റംഷാദ് ഈ ഭാഗ്യം സ്വന്തമാക്കിയത്. മലപ്പുറം പുലാന്തമോൾ സ്വദേശിയാണ് റംഷാദ്. കിട്ടിയത് ബ്രസീൽ ഗോൾകീപ്പറുടെ ഗ്ലോവ് ആണെങ്കിലും അർജന്റീനയുടെ ആരാധകനാണ് റംഷാദ്.

Previous articleകളിച്ചത് നാല് മത്സരങ്ങള്‍, നാലിലും അര്‍ദ്ധ ശതകം നേടി പൃഥ്വി ഷാ
Next articleമാനേജറാകാൻ ധൃതി ഇല്ലായെന്ന് ടെറി