മാനേജറാകാൻ ധൃതി ഇല്ലായെന്ന് ടെറി

ചെൽസി ഇതിഹാസം ജോൺ ടെറി താൻ ഉടനെ ഒന്നും പ്രധാന പരിശീലക വേഷം അണിയില്ല എന്ന് പറഞ്ഞു. പരിശീലകനാവുക തന്നെയാണ് ലക്ഷ്യം പക്ഷെ അത് ആവുന്നതിന്റെ അടുത്തൊന്നും താൻ ഇനിയും എത്തിയിട്ടില്ല. ഇനിയും ഒരു അഞ്ചോ ആറോ വർഷം അതിനായി എടുക്കും എന്നും ടെറി പറഞ്ഞു. ഇപ്പോൾ ആസ്റ്റൺ വില്ലയിൽ അസിസ്റ്റന്റ് പരിശീലക വേഷത്തിൽ എത്തിയിരിക്കുകയാണ് ടെറി.

ടെറിയുടെ ആദ്യ പരിശീലക വേഷമാണ് ആസ്റ്റൺ വില്ലയിലേത്. ആസ്റ്റൺ വില്ലയിൽ പുതുതായി എത്തിയ പരിശീലകൻ ഡീൻ സ്മിത് ആണ് ടെറിയെ ക്ലബിലേക്ക് തിരികെ എത്തിച്ചത്. കഴിഞ്ഞ സീസണിൽ കളിക്കാരനായി ടെറി ടീമിനൊപ്പം ഉണ്ടായിരുന്നു.

Previous articleബ്രസീൽ ഗോൾകീപ്പറുടെ ഗ്ലോവ് പറന്ന് എത്തിയത് മലപ്പുറം സ്വദേശിയുടെ കൈയിൽ
Next articleഓസ്ട്രേലിയ 145 റണ്‍സിനു ഓള്‍ഔട്ട്, രണ്ടാം ഇന്നിംഗ്സിലും ഫകര്‍ സമന്‍ മികവ് പുലര്‍ത്തുന്നു