ബ്രാഹിം ഡിയസ് സ്പെയിനിനായി കളിക്കില്ല, മൊറോക്കോ ദേശീയ ടീമിന്റെ ജേഴ്സി അണിയും

Newsroom

Picsart 24 03 11 11 31 10 005
Download the Fanport app now!
Appstore Badge
Google Play Badge 1

റയൽ മാഡ്രിഡ് യുവതാരം ബ്രാഹിം ഡിയസിനെ മൊറോക്കോ അവരുടെ ദേശീയ ടീമിനായി കളിപ്പിക്കും. ഇതുവരെ താരം സ്പെയിൻ ദേശീയ ടീം താരമായിരുന്നു. 2021ൽ സ്പെയിനു വേണ്ടി ഒരു മത്സരം കളിച്ചിരുന്നു. പിന്നീട് അവസരം കിട്ടിയിരുന്നില്ല. അതും കൂടെ കണക്കിലെടുത്താണ് അന്താരാഷ്ട്ര ഫുട്ബോളിൽ മൊറോക്കോയെ പ്രതിനിധീകരിക്കാൻ ഡിയസ് തീരുമാനിച്ചത്. ഇതിനായുള്ള നീക്കങ്ങളിൽ മൊറോക്കോ വിജയിച്ചതായി സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ബ്രാഹിം ഡിയസ് 24 03 11 11 31 24 633

അവസാന സീസണുകളിൽ മിലാനിൽ ലോണിൽ കളിക്കുക ആയിരുന്ന ബ്രാഹിം ഡയസിനെ ഇത്തവണ റയൽ ക്ലബിൽ നിലനിർത്തുകയാണ് ചെയ്തത്.. 2027വരെയുള്ള കരാറും താരം
പുതുതായി റയലിൽ ഒപ്പുവെച്ചു. റയൽ മാഡ്രിഡിൽ ഇപ്പോൾ മികച്ച പ്രകടനമാണ് ഡിയസ് കാഴ്ചവെക്കുന്നത്.

2020 സെപ്റ്റംബറിൽ റയൽ മാഡ്രിഡിൽ നിന്ന് രണ്ട് വർഷത്തെ ലോൺ ഡീലിൽ ആയിരുന്നു ഡയസ് മിലാനിലേക്ക് എത്തിയത്. മിലാനൊപ്പം ലീഗ് കിരീടം നേടാൻ ഡയസിനായിരുന്നു. താരം 2019ൽ മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് ആയിരുന്നു റയൽ മാഡ്രിഡിലേക്ക് എത്തിയത്.