ബാഴ്സലോണയെ തോൽപ്പിച്ച് മറഡോണ കപ്പ് ബോക ജൂനിയേഴ്സ് സ്വന്തമാക്കി

20211215 011925

മറഡോണയുടെ ഓർമ്മക്കായി ആരംഭിച്ച മറഡോണ കപ്പ് ബോക ജൂനിയേഴ്സ് സ്വന്തമാക്കി. ഇന്ന് നടന്ന മത്സരത്തിൽ ബാഴ്സലോണയെ തോൽപ്പിച്ച് ആണ് ബോക ജൂനിയേഴ്സ് കപ്പ് നേടിയത്. പെനാൾട്ടി ഷൂട്ടൗട്ടിലാണ് ബോക ജൂനിയേഴ്സ് ജയിച്ചത്. നിശ്ചിത സമയത്ത് 1-1 എന്നായിരുന്നു സ്കോർ. അമ്പതാം മിനുട്ടിൽ ബ്ലാങ്കിലൂടെ ബാഴ്സലോണ ആണ് ലീഡ് എടുത്തത്. 77ആം മിനുട്ടിൽ സെബയോസിലൂടെ അർജന്റീനൻ ടീം സനില കണ്ടെത്തി. പെനാള്യ്റ്റി ഷൂട്ടൗട്ടിൽ 4-2നായിരുന്നു ബോക ജൂനിയേഴ്സിന്റെ വിജയം. ഇന്ന് ബാഴ്സലോണ മികച്ച ടീമിനെ തന്നെ ആയിരുന്നു ഇറക്കിയത്. ഡാനി ആൽവെസ് ഇന്ന് തന്റെ രണ്ടാം ബാഴ്സലോണ അരങ്ങേറ്റം നടത്തി.

Previous articleകോഹ്ലി ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിൽ കളിക്കും
Next articleഹാട്രിക്ക് ഗ്നാബ്രി, അഞ്ച് ഗോൾ ജയവുമായി ബയേൺ മ്യൂണിക്ക്