കോഹ്ലി ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിൽ കളിക്കും

Img 20211215 003627

രോഹിത് ക്യാപ്റ്റൻ ആകുന്ന ആദ്യ ഏകദിന പരമ്പരയിൽ നിന്ന് കോഹ്ലി വിട്ടു നിൽക്കും എന്ന വാർത്തകൾ ബി സി സി ഐ നിഷേധിച്ചു. താരം ഏകദിന പരമ്പരയിൽ ഇന്ത്യക്ക് ഒപ്പം ഉണ്ടാകും എന്ന് അധികൃതർ പറഞ്ഞു. അടുത്ത വർഷം ജനുവരിയിൽ നടക്കാനിരിക്കുന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇന്ത്യയുടെ മൂന്ന് മത്സര ഏകദിന പരമ്പരയിൽ നിന്ന് വിരാട് കോഹ്‌ലി മാറിനിൽക്കും എന്നായിരുന്നു വാർത്തകൾ. വ്യക്തിപരമായ കാരണങ്ങളാൽ ഒരു ചെറിയ ഇടവേള എടുക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നു എന്ന് ബി സി സി ഐയെ അറിയിച്ചു എന്നും റിപ്പോർട്ട് ഉണ്ടായിരുന്നു.

എന്നാൽ ഈ വാർത്തകൾ അടിസ്ഥാന രഹിതമാണ് എ‌‌ന്നണ് ഇപ്പോൾ സ്ഥിരീകരിക്കാൻ ആകുന്നത്. രോഹിത് ഇന്ത്യയുടെ ഏകദിന ക്യാപ്റ്റൻ ആയ ശേഷമുള്ള ആദ്യ പരമ്പരയാണ് ഇത്. പരിക്ക് മാറി രോഹിതും ഏകദിന പരമ്പരയിൽ ഉണ്ടാകും എന്നാണ് പ്രതീക്ഷ.

Previous articleറിച്ചാർലിസൺ നീണ്ട കാലം പരിക്കേറ്റ് പുറത്തിരിക്കും
Next articleബാഴ്സലോണയെ തോൽപ്പിച്ച് മറഡോണ കപ്പ് ബോക ജൂനിയേഴ്സ് സ്വന്തമാക്കി