കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് കേരള സന്തോഷ് ട്രോഫി ടീമിന് എതിരെ

പ്രീസീസണിൽ ഇന്ന് ഒരു ശക്തമായ പോരാട്ടമാണ് നടക്കാൻ പോകുന്നത്. കേരളത്തിന്റെ ഐ എസ് എൽ ക്ലബായ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് കേരളത്തിന്റെ സന്തോഷ് ട്രോഫി ടീമിനെ നേരിടും. ഇന്ന് കൊച്ചി പനമ്പിള്ളി ഗ്രൗണ്ടിൽ വെച്ചാണ് മത്സരം നടക്കുക. വൈകിട്ട് 6 മണിക്ക് നടക്കുന്ന മത്സരം കാണാൻ ആരാധകർക്ക് പ്രവേശനമുണ്ടാവില്ല.

നേരത്തെ ഗോകുലം കേരള എഫ് സിയെ നേരിട്ടപ്പോൾ സന്തോഷ് ട്രോഫി ടീമായിരുന്നു വിജയിച്ചത്. ആ വിജയം കേരള ബ്ലാസ്റ്റേഴ്സിനെതിരെയും നേടാൻ ആകും ബിനോ ജോർജ്ജും ടീമും ശ്രമിക്കുക. പ്രീസീസണിൽ റിയൽ കാശ്മീരിനോട് ഏറ്റ പരാജയം മറന്ന് വിജയം കൊയ്യാനാകും കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഇറങ്ങുക.

Previous articleമെസ്സി തിരികെയെത്തി,സുവാരസിന് ഇരട്ട ഗോൾ!! ഇന്ററിനെതിരെ ബാഴ്സലോണയുടെ വൻ തിരിച്ചുവരവ്
Next articleമൂന്ന് ഫോർമാറ്റിലും സെഞ്ചുറി നേടിയ ആദ്യ ഇന്ത്യൻ ഓപ്പണറായി രോഹിത് ശർമ്മ