മൂന്ന് ഫോർമാറ്റിലും സെഞ്ചുറി നേടിയ ആദ്യ ഇന്ത്യൻ ഓപ്പണറായി രോഹിത് ശർമ്മ

Photo: Twitter/@BCCI

സൗത്ത് ആഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റിൽ സെഞ്ചുറി നേടിയ രോഹിത് ശർമ്മക്ക് ചരിത്ര നേട്ടം. ഓപ്പണറായി ആദ്യമായി ടെസ്റ്റിന് ഇറങ്ങിയ മത്സരത്തിൽ രോഹിത് ശർമ്മ സെഞ്ചുറി നേടിയിരുന്നു. ഇതോടെ മൂന്ന് ക്രിക്കറ്റ് ഫോർമാറ്റിലും ഓപ്പണറായി സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ താരമായി രോഹിത് ശർമ്മ മാറി.

മത്സരത്തിന്റെ ആദ്യ ദിവസം കഴിഞ്ഞപ്പോൾ 115 റൺസുമായി രോഹിത് ശർമ്മ പുറത്താവാതെ നിൽക്കുകയാണ്. 12 ഫോറും 5 സിക്‌സും നേടിയാണ് ഓപ്പണറായുള്ള തന്റെ ആദ്യ മത്സരം രോഹിത് ശർമ്മ ആഘോഷിച്ചത്.  ഇന്ത്യൻ ഓപ്പണറായി രോഹിത് ശർമ്മ ഇറങ്ങിയ ആദ്യ മത്സരം കൂടിയായിരുന്നു ഇത്.

രോഹിത് ശർമയുടേയും മായങ്ക് അഗർവാളിന്റെയും മികച്ച പ്രകടനത്തിന്റെ പിൻബലത്തിൽ ഇന്ത്യ ആദ്യ ദിവസം വിക്കറ്റ് ഒന്നും പോവാതെ 202 റൺസ് എടുത്തിരുന്നു. ആദ്യ ദിവസത്തെ മത്സരം മഴ മൂലം നേരത്തെ നിർത്തേണ്ടി വന്നിരുന്നു.

Previous articleകേരള ബ്ലാസ്റ്റേഴ്സ് ഇന്ന് കേരള സന്തോഷ് ട്രോഫി ടീമിന് എതിരെ
Next articleപോഗ്ബയും ബിസാകയുമില്ലാതെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഹോളണ്ടിലേക്ക്