ബിശ്വജിത് ഭട്ടചാര്യ സതേൺ സമിറ്റിയുടെ പരിശീലകൻ

Img 20210704 215043

കൊൽക്കത്തൻ ക്ലബായ സതേൺ സമിറ്റി മുൻ ഇന്ത്യൻ താരം ബിശ്വജിത് ഭട്ടാചാര്യയെ തങ്ങളുടെ പരിശീലകനായി നിയമിച്ചു. കൊൽക്കത്ത ഫുട്ബോൾ ലീഗ് ആരംഭിക്കുന്നതിന് മുന്നോടിയായാണ് പ്രഖ്യാപനം. ഒരു വർഷത്തെ കരാർ അദ്ദേഹം ഒപ്പുവെച്ചു.

ഈസ്റ്റ് ബംഗാൾ, മോഹൻ ബഗാൻ, മുഹമ്മദൻ എസ്‌ സി, യുണൈറ്റഡ് എസ്‌സി തുടങ്ങിയ മുൻനിര ക്ലബ്ബുകളെ പരിശീലിപ്പിച്ചിട്ടുള്ള വ്യക്തിയാണ് ഭട്ടചാര്യ.

“സതേൺ ചേരുന്നതിൽ ഞാൻ സന്തുഷ്ടനാണ്. വരാനിരിക്കുന്ന സീസണിൽ നല്ല ഫലത്തിനായി ടീമിനൊപ്പം കഠിനമായി പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.” അദ്ദേഹം പറഞ്ഞു. “ഞങ്ങളുടെ ക്ലബ്ബിനെ ഉയരത്തിലേക്ക് കൊണ്ടുപോകുക എന്നതാണ് എന്റെ ലക്ഷ്യം. ആരാധകരുടെ മുഖത്ത് പുഞ്ചിരി വിടർത്താൻ ആകുമെന്ന് ഞാൻ വിശ്വസിക്കുന്നു” അദ്ദേഹം പറഞ്ഞു