മഴ കാരണം മൂന്നാം ഏകദിനം ഉപേക്ഷിച്ചു

Dasunshanaka

ഇംഗ്ലണ്ടും ശ്രീലങ്കയും തമ്മിലുള്ള മൂന്നാമത്തെ ഏകദിനം ഉപേക്ഷിച്ചു. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 41.1 ഓവറിൽ 166 റൺസിന് ഓള്‍ഔട്ട് ആയ ശേഷം മത്സരം പുനരാരംഭിക്കുവാന്‍ സാധിക്കാതെ പോകുകയായിരുന്നു. പരമ്പര നേരത്തെ തന്നെ ഇംഗ്ലണ്ട് 2-0ന് നേടിയിരുന്നു.

Bristolrain

ഇന്നത്തെ മത്സരത്തിൽ ടോം കറന്റെ നാല് വിക്കറ്റ് നേട്ടമാണ് ശ്രീലങ്കയുടെ തകര്‍ച്ചയ്ക്ക് കാരണമായത്. 48 റൺസ് നേടിയ ദസുന്‍ ഷനകയാണ് ശ്രീലങ്കയെ വലിയ നാണക്കേടിൽ നിന്ന് കരകയറ്റിയത്. പരമ്പരയിലെ താരമായി ഡേവിഡ് വില്ലി തിരഞ്ഞെടുക്കപ്പെട്ടു.