ബിനോ ജോർജ്ജ് കേരള യുണൈറ്റഡിനെ നയിക്കും!! ഔദ്യോഗിക പ്രഖ്യാപനം വന്നു

മലപ്പുറം ഓഗസ്റ്റ് 16 : കേരള യുണൈറ്റഡ് FC മലയാളി കോച്ച് ശ്രി ബിനോ ജോർജ്ജുമായി കരാറിൽ ഏർപ്പെട്ടു. അടുത്ത മാസം ബെംഗളുരുവിൽ നടക്കുന്ന ഐ-ലീഗ് സെക്കന്റ് ഡിവിഷന് മുന്നോടിയായിരുന്ന് മുഖ്യ പരിശീലകന്റെ പ്രഖ്യാപാനം. കഴിഞ്ഞ നാലു വർഷമായി ബിനോ ജോർജ് ഗോകുലം കേരളം FCയുടെ ഭാഗമായിരിന്നു.

” കേരള യുണൈറ്റഡിന്റെ കുടുംബത്തിൽ ചേർന്നതിൽ അഭിമാനിക്കുന്നു. തിരികെ കോച്ചിങ്ങിൽ ശ്രദ്ധിക്കുക എന്നാണു ലക്ഷ്യം. ISL, ഐ ലീഗ് ഓഫർ ഉണ്ടായിരുന്നെങ്കിലും കേരള യുണൈറ്റഡ് ആണ് മികച്ച തീരുമാനമായി തോന്നിയത്. കേരളത്തിലെ ഒരുപാട് കഴിവുള്ള, അവസരങ്ങൾ ലഭിക്കാത്ത കളിക്കാർക്ക് യൂണൈറ്റഡിലൂടെ അവസരങ്ങൾ നൽകാൻ സാധിക്കും. യുണൈറ്റഡിനെ ഭാവിയിൽ ഉന്നതങ്ങളിൽ എത്തിക്കുകയാണ് എന്റെ ലക്ഷ്യം” കരാറിൽ ഏർപെട്ടതിനു ശേഷം ബിനോ ജോർജ് പറഞ്ഞു.

“ഒരുപാട് പരിചയസമ്പത്തുള്ള ഒരു കോച്ച് ആണ് ബിനോ ജോർജ്‌. അദ്ദേഹത്തിന്റെ കേരള ഫുട്ബോളിനോടുള്ള ദീർഘ വീക്ഷണമാണ് യുണൈറ്റഡിന് ആകർഷിച്ചത്.” കേരള യുണൈറ്റഡ് FC CEO ഷബീർ മണ്ണാരിൽ പറഞ്ഞു.