എ എഫ് സി കപ്പിൽ ഫൈവ് സ്റ്റാർ വിജയവുമായി ബെംഗളൂരു എഫ് സി

Img 20210413 232756
Credit: Twitter
- Advertisement -

എ എഫ് സി കപ്പ് യോഗ്യത റൗണ്ടിൽ ബെംഗളൂരു എഫ് സിക്ക് വലിയ വിജയം. ഇന്ന് നേപ്പാൾ ക്ലബായ ട്രിബുവൻ ആർമിയെ നേരിട്ട ബെംഗളൂരു എഫ് സി എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് ഇന്ന് വിജയിച്ചത്. ഗോവയിൽ നടന്ന മത്സരത്തിൽ രണ്ടാം പകുതിയിലാണ് എല്ലാ ഗോളുകളും പിറന്നത്. ക്ലൈറ്റൻ സിൽവയുടെയും രാഹുൽ ബെഹ്കെയുടെ ഇരട്ട ഗോളുകൾ ബെംഗളൂരുവിന് കരുത്തായി.

51ആം മിനുട്ടിൽ രാഹ ബെഹ്കെ ആണ് ഗോളടി തുടങ്ങിയത്. തൊട്ടു പിന്നാലെ 52ആം മിനുട്ടിൽ ഛേത്രി ലീഡ് ഇരട്ടിയാക്കി. 61ആം മിനുട്ടിൽ ക്ലൈറ്റൻ സിൽവയുടെ ഗോൾ വന്നു. 65ആം മിനുട്ടിൽ താരം തന്നെ രണ്ടാം ഗോളും നേടി. 65ആം മിനുട്ടിൽസില്വയ്ക്ക് ഒപ്പം രാഹുൽ ബെഹ്കെയും പന്ത് വലയിൽ എത്തിച്ചു. ഇനി യോഗ്യതാ റൗണ്ടിലെ അടുത്ത മത്സരത്തിൽ ധാക അബാനിയോ ഈഗിൾസോ ആകും ബെംഗളൂരു എഫ് സിയുടെ എതിരാളികൾ.

Advertisement