എ എഫ് സി കപ്പിൽ ബെംഗളൂരു എഫ് സി ഗ്രൂപ്പ് സ്റ്റേജിലേക്ക്, ഈഗിൾസിനെ മാൾഡീവ്സിൽ ചെന്ന് വീഴ്ത്തി

20210815 222218

ഐ എസ് എൽ ക്ലബായ ബെംഗളൂരു എഫ് സി ഇന്ന് മാൽഡീവ്സിൽ വെച്ച് നടന്ന മത്സരത്തിൽ ഈഗിൾസ് എഫ് സിയെ വീഴ്ത്തി ഗ്രൂപ്പ് ഘട്ടത്തിലേക്ക് കടന്നു. മാൽഡീവ്സ് ക്ലബിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ബെംഗളൂരു എഫ് സി തോൽപ്പിച്ചത്. ആവേശകരമായ മത്സരത്തിൽ ജയേഷ് റാണയുടെ ഗോളാണ് കളിയുടെ ഫലം നിർണയിച്ചത്. ബെംഗളൂരു എഫ് സിക്ക് വേണ്ടി അരങ്ങേറ്റം നടത്തുകയായിരുന്ന ജയേഷ് റാണെ ആണ് ആദ്യ പകുതിയിൽ ബെംഗളൂരുവിനായി ഗോൾ നേടിയത്.

26ആം മിനുട്ടിൽ സർതക് എടുത്ത ഒരു ലോങ് ത്രോയിൽ നിന്ന് ഒരു ലോ ഷോട്ടിലൂടെ ആണ് ജയേഷ് വല കണ്ടെത്തിയത്. ഈ ഗോൾ മതിയായിരുന്നു ബെംഗളൂരുവിന് വിജയം ഉറപ്പിക്കാൻ. മലയാളി താരം ആശിഖ് കുരുണിയൻ ബെംഗളൂരു എഫ് സിക്കായി ആദ്യ 72 മിനുട്ടുകളോളം കളിച്ചു. മറ്റൊരു മലയാളീ താരമായ ലിയോൺ അഗസ്റ്റിൻ അവസാന നിമിഷങ്ങളിൽ സബ്ബായും കളത്തിൽ ഇറങ്ങി‌.

ഇന്ന് വിജയിച്ച ബെംഗളൂരു എഫ് സി ഗ്രൂപ്പ് ഡിയിൽ എ ടി കെയ്ക്ക് ഒപ്പം ചേരും. ബെംഗളൂരു എഫ സിയും എ ടി കെ മോഹൻ ബഗാനും ആണ് എ എഫ് സി കപ്പിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. അൽ മസിയ, ബസുന്ധര കിംഗ്സ് എന്നീ ക്ലബുകളും ഗ്രൂപ്പിൽ ഉണ്ടാകും. ഈ വരുന്ന ആഴ്ച തന്നെ ഗ്രൂപ്പ് മത്സരങ്ങൾ ആരംഭിക്കും.

Previous articleബുണ്ടസ് ലീഗിൽ ആദ്യ മത്സരത്തിൽ പരാജയം ഏറ്റുവാങ്ങി ലെപ്സിഗ്
Next articleപാക്കിസ്ഥാന്‍ 203 റൺസിന് ഓള്‍ഔട്ട്, വിന്‍ഡീസിന് ജയിക്കുവാന്‍ 168 റൺസ്