ബെംഗളൂരു എഫ് സി ക്യാമ്പിൽ മൂന്ന് പേർക്ക് കൊറോണ

എ എഫ് സി കപ്പ് പ്ലേ ഓഫിനായി ഒരുങ്ങുന്ന ബെംഗളൂരു എഫ് സിക്ക് വലിയ തിരിച്ചടി. അവരുടെ ക്യാമ്പിൽ മൂന്ന് പേർക്ക് കൊറോണ പോസിറ്റീവ് ആയതായി ക്ലബ് അറിയിച്ചു. ആർക്കൊക്കെ ആണ് എന്ന് വ്യക്തമാക്കിയിട്ടില്ല. മൂന്നു പേരും ഐസൊലേഷനിൽ ആണ്. അടുത്ത ഒരാഴ്ചയോളം ഐസൊലേഷൻ തുടരും. ടീ സുരക്ഷാ നടപടികൾ ശക്തമാക്കി എന്ന് ക്ലബ് അറിയിച്ചു.

പ്രിലിമനറി സ്റ്റേജിൽ ഏപ്രിൽ 14നാണ് ബെംഗളൂരു എഫ് സിയുടെ ആദ്യ മത്സരം. ട്രിബുവൻ ആർമി എഫ് സിയും ശ്രീലങ്കൻ പോലീസും തമ്മിലുള്ള മത്സരത്തിലെ വിജയികളെ ആകും ബെംഗളൂരു എഫ് നേരിടുക. ആ മത്സരം വിജയിച്ചാൽ ഏപ്രിൽ 21ന് അവസാന പ്ലേ ഓഫ് മത്സരവും നടക്കും.