ബെംഗളൂരു എഫ് സിക്ക് ചെന്നൈ സിറ്റിയോട് തോൽവി

- Advertisement -

സൗഹൃദ മത്സരത്തിൽ ബെംഗളൂരു എഫ് സിക്ക് തോൽവി. ഐ ലീഗ് ക്ലബായ ചെന്നൈ സിറ്റിയാണ് ബെംഗളൂരു എഫ് സിയെ തോൽപ്പിച്ചത്. ചെന്നൈ സിറ്റി ടീമും റിസേർവ് ടീമും ചേർന്ന് കളത്തിൽ ഇറങ്ങിയ മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ചെന്നൈ സിറ്റിയുടെ ജയം. ചെന്നൈ സിറ്റിക്കായി സാണ്ട്രോയും മെൻസിയുമാണ് ഇന്ന് സ്കോർ ചെയ്തത്.

ഇന്നലെ ചെന്നൈ സിറ്റി റിസേർവ്സുമായി ഏറ്റുമുട്ടിയ ബെംഗളൂരു എഫ് സി എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് വിജയിച്ചിരുന്നു. ചെഞ്ചോ, ഹവോകിപ്, ലാൽറിണ്ടിക, അറ്റ്ലമഷ് എന്നിവരായിരുന്നു ഇന്നലെ ബെംഗളൂരുവിനായി ഗോൾ നേടിയത്.

Advertisement