ബെംഗളൂരുവിന്റെ എ എഫ് സി കപ്പ് സ്ക്വാഡിൽ നാലു മലയാളികൾ

Img 20210809 115634
Credit: Twitter

എ എഫ് സി കപ്പിനായുള്ള സ്ക്വാഡ് പ്രഖ്യാപിച്ചിരിക്കുകയാണ് ബെംഗളൂരു എഫ് സി. 29 അംഗ സ്ക്വാഡിൽ നാലു മലയാളി താരങ്ങൾ ഉൾപ്പെട്ടിട്ടുണ്ട്. ബെംഗളൂരുവിന്റെ ആദ്യ ഇലവനിലെ സ്ഥിരം താരമായ ആശിഖ് കുരുണിയനൊപ്പം ലിയോൺ അഗസ്റ്റിൻ, ഇനായത്ത്, ശാരോൺ ശിവൻ എന്നിവരാണ് ബെംഗളൂരു എഫ് സി സ്ക്വാഡിൽ ഉള്ള മലയാളികൾ.

അവസാന കുറച്ചു കാലമായി ബെംഗളൂരു സീനിയർ ടീമിനൊപ്പം അവസരങ്ങൾ കിട്ടി തുടങ്ങിയ ലിയോൺ ഈ എ എഫ് സി കപ്പിൽ ആദ്യ ഇലവനിൽ തന്നെ ഉണ്ടാകും എന്നാണ് പ്രതീക്ഷ. ഇനായത്തിനെ കഴിഞ്ഞ സീസണിലാണ് ബെംഗളൂരു എഫ് സി സൈൻ ചെയതത്. ഇന്ത്യൻ നേവിക്ക് വേണ്ടി നടത്തിയ മികച്ച പ്രകടനങ്ങൾ ബെംഗളൂരുവിലും ഇനായത്ത് ആവർത്തിക്കും എന്ന് പ്രതീക്ഷിക്കാം. ശാരോൺ മലപ്പുറം കോട്ടക്കൽ സ്വദേശിയാണ്. എം എസ് പി, സായി തിരുവനന്തപുരം എന്നീ ക്ലബുകൾക്കായി മുമ്പ് കളിച്ചിട്ടുണ്ട്.

അലൻ കോസ്റ്റ, മുസാവു കിങ്, ക്ലൈറ്റൻ സിൽവ എന്നിവരാണ് വിദേശ താരങ്ങളായി ബെംഗളൂരു എഫ് സിക്ക് ഒപ്പം ഉള്ളത്. ഓഗസ്റ്റ് 15ന് മാൽഡീവ്സ് ക്ലബായ ഈഗിൾസിനെ ആണ് ബെംഗളൂരു എഫ് സി നേരിടേണ്ടത്. ഈ മത്സരം വിജയിച്ചാൽ ബെംഗളൂരുവിന് ഗ്രൂപ്പ് ഘട്ടത്തിലേക്ക് കടക്കാം.

Goalkeepers: Gurpreet Singh Sandhu, Lalthuammawia Ralte, Lara Sharma, Sharon Padattil

Defenders: Pratik Chaudhari, Wungngayam Muirang, Ajith Kumar, Ashique Kuruniyan, Parag Shrivas, Yrondu Musavu-King, Biswa Darjee, Alan Costa, Sarthak Golui

Midfielders: Suresh Wangjam, Namgyal Bhutia, Jayesh Rane, Danish Farooq, Rohit Kumar, Muhammad Inayath, Ajay Chhetri

Forwards: Sunil Chhetri, Udanta Singh, Cleiton Silva, Leon Augustine, Naorem Roshan Singh, Bidyashagar Singh, Sivasakthi Narayanan, Akashdeep Singh, Harmanpreet Singh

Previous articleലോര്‍ഡ്സിൽ വിഹാരിയ്ക്ക് അവസരം നല്‍കണം – സഞ്ജയ് മഞ്ജരേക്കര്‍
Next articleടി പി രഹ്നേഷ് ജംഷദ്പൂർ എഫ് സിയിൽ മൂന്നു വർഷം കൂടെ തുടരും