ഐ എസ് എൽ ക്ലബായ ബെംഗളൂരു എഫ് സിക്ക് എ എഫ് സി കപ്പിൽ നിരാശ. ഇന്ന് നടന്ന ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തിലും ബെംഗളൂരു എഫ് സിക്ക് വിജയിക്കാൻ ആയില്ല. ഇന്ന് ബസുന്ധര കിങ്സിനെ നേരിട്ട ബെംഗളൂരു എഫ് സി ഗോൾ രഹിത സമനില ആണ് വഴങ്ങിയത്. മാൽഡീവ്സിൽ നടന്ന മത്സരത്തിൽ അവസരങ്ങൾ അധികം സൃഷ്ടിക്കാൻ ബെംഗളൂരു എഫ് സിക്ക് ആയില്ല. കഴിഞ്ഞ മത്സരത്തിൽ ബെംഗളൂരു എഫ് സി മോഹൻ ബഗാനോട് പരാജയപ്പെടുകയും ചെയ്തിരുന്നു. രണ്ട് മത്സരങ്ങളിൽ നിന്ന് ആകെ ഒരു പോയിന്റ് മാത്രമുള്ള ബെംഗളൂരു എഫ് സിക്ക് ഇനി ഗ്രൂപ്പ് ഘട്ടം കടക്കുക പ്രയാസമായിരിക്കും. ഗ്രൂപ്പിലെ ആദ്യ സ്ഥാനക്കാർക്ക് മാത്രമെ ഇന്റർ സോൺ പ്ലേ ഓഫ് സെമിയിലേക്ക് കടക്കാൻ ആവുകയുള്ളൂ. ഇന്നത്തെ സമനിലയോടെ ബസുന്ധര കിംഗ്സ് നാലു പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാമത് എത്തി. ബെംഗളൂരു എഫ്സി ഇനി ഗ്രൂപ്പിലെ അവസാന മത്സരത്തിൽ മാസിയയെ നേരിടും.