“ക്രിസ്റ്റ്യാനോ യുവന്റസിൽ തന്നെ തുടരും, ക്ലബ് വിടാൻ ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ല” – അലെഗ്രി

20210821 175923

ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസ് വിടുമെന്ന അഭ്യൂഹങ്ങൾ അവസാനിപ്പിച്ച് യുവന്റസ് പരിശീലകൻ അലെഗ്രി. താൻ റൊണാൾഡോ ക്ലബ് വിടുമെന്ന അഭ്യൂഹങ്ങൾ ഒക്കെ കേൾക്കാറുണ്ട്. എന്നാൽ ആ വാർത്തകൾ ഒന്നും ശരിയല്ല എന്ന് അലെഗ്രി പറഞ്ഞു. റൊണാൾഡോ ഈ സീസണിൽ യുവന്റസിൽ തന്നെ തുടരും എന്ന് അലെഗ്രി പറഞ്ഞു. റൊണാൾഡോ ഒരിക്കൽ പോലും ക്ലബ് വിടാൻ ആവശ്യപ്പെട്ടിട്ടില്ല എന്നും അലെഗ്രി പറഞ്ഞു.

റൊണാൾഡോ മികച്ച രീതിയിൽ പരിശീലനം നടത്തുന്നുണ്ട് എന്നും സീസണ് അദ്ദേഹം തയ്യാറാണ് എന്നും അലെഗ്രി പറഞ്ഞു. നാളെ സീരി എ യിലെ ആദ്യ മത്സരത്തിന് തയ്യാറാവുകയാണ് അലെഗ്രിയും യുവന്റസും. നേരത്തെ റൊണാൾഡോയും താൻ ക്ലബ് വിടുമെന്ന അഭ്യൂഹങ്ങൾ നിരസിച്ച് രംഗത്ത് എത്തിയിരുന്നു. റൊണാൾഡോ റയൽ മാഡ്രിഡിലേക്ക് പോകും എന്നും പി എസ് ജിയിലേക്ക് പോകും എന്നുമായിരുന്നു അഭ്യൂഹങ്ങൾ.

Previous articleഹൈദരബാദിന്റെ അനുജ് കുമാർ ഐസാളിൽ ലോണിൽ പോകും
Next articleബെംഗളൂരു എഫ് സിക്ക് എ എഫ് സി കപ്പിൽ സമനില, ഗ്രൂപ്പ് ഘട്ടം കടക്കാമെന്ന പ്രതീക്ഷകൾക്ക് തിരിച്ചടി