സമ്മാനപ്പെരുമയില്‍ ഗോകുലം താരങ്ങള്‍

കോയമ്പത്തൂരിൽ നടക്കുന്ന ആൾ ഇന്ത്യ കപ്പ് ഓഫ് ജോയ് ടൂർണമെന്റിൽ ജേതാക്കളായ ഗോകുലം അണ്ടര്‍ 13 ടീമിലെ താരങ്ങള്‍ക്ക് വീണ്ടും സമ്മാനപ്പെരുമ. ഫൈനലിലെ ഹാട്രിക്കുള്‍പ്പെടെ ടൂര്‍ണ്ണമെന്റിലുടനീളം ഗോള്‍മഴ തീര്‍ത്ത ഹാവോകിപ് ആണ് ടൂര്‍ണ്ണമെന്റിലെ ടോപ് സ്കോറര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടത്.

അതേ സമയം ഗോകുലത്തിന്റെ ഗോള്‍ കീപ്പര്‍ സിനാന്‍ ടൂര്‍ണ്ണമെന്റിലെ തന്നെ മികച്ച ഗോള്‍ കീപ്പറായും തിരഞ്ഞെടുക്കപ്പെട്ടു. ഫൈനലില്‍ 5-1 എന്ന സ്കോറിനാണ് ഗോകുലത്തിന്റെ വിജയം. എതിരാളികളായ ബെംഗളൂരു എഫ്സിയെ ഗോളില്‍ മുക്കിയാണ് ഗോകുലം ജേതാക്കളായത്. ആദ്യ മത്സരത്തില്‍ മുത്തൂറ്റ് എഫ്സിയെ 14 ഗോളുകള്‍ക്ക് തകര്‍ത്ത ഗോകുലത്തിനു വേണ്ടി അന്ന് എട്ട് ഗോളുകള്‍ നേടിയത് ഹാവോകിപ് ആയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial