ഡേവിഡ് ബെക്കാമിന് യുവേഫ പ്രസിഡന്റ്സ് അവാർഡ്

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസ താരമായ ഡേവിഡ് ബെക്കാനിന് യുവേഫ പ്രസിഡന്റ്സ് അവാർഡ്. ഫുട്ബോളിനായി നൽകിയ സംഭാവന പരിഗണിച്ച് നൽകുന്ന അവാർഡാണിത്. കഴിഞ്ഞ വർഷം ഇറ്റാലിയൻ താരം ടോട്ടിക്കായിരുന്നു ഈ അവാർഡ് ലഭിച്ചത്. മാഞ്ചസ്റ്റർ യുണൈറ്റഡ് റയൽ മാഡ്രിഡ് എന്നീ ഇതിഹാസ ക്ലബുകൾക്കായി മികച്ച പ്രകടനം നടത്തിയിട്ടുള്ള താരമാണ് ബെക്കാം.

രാജ്യത്തിനും ക്ലബുകൾക്കുമായി 762 മത്സരങ്ങൾ ബെക്കാം തന്റെ കരിയറിൽ കളിച്ചിട്ടുണ്ട്. 130 ഗോളുകളും താരം അടിച്ചിട്ടുണ്ട്. 1999ൽ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം ചാമ്പ്യൻസ് ലീഗ് കിരീടവും നേടിയിട്ടുണ്ട്. ഫുട്ബോളിൽ മാത്രമല്ല ബെക്കാം നടത്തിയ സാമൂഹിക സേവനങ്ങൾ കൂടി പരിഗണിച്ചാണ് യുവേഫ ഈ അവാർഡ് നൽകുന്നത്.

Advertisement