കൊൽക്കത്ത ഫുട്ബോൾ ലീഗ്; റെയിൻബോ എഫ് സിക്ക് വിജയം

- Advertisement -

കൊൽക്കത്ത ഫുട്ബോൾ ലീഗിൽ റെയിൻബോ എഫ് സിക്ക് വിജയം. ഇന്നലെ നടന്ന മത്സരത്തിൽ വെസ്റ്റ് ബംഗാൾ പോലീസിനെയാണ് റെയിൻബോ പരാജയപ്പെടുത്തിയർഹ്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു റെയിൻബോയുടെ വിജയം. റെയിൻബോക്കായി പെൻ ഓർജിയും എറിക് ദാനോയുമാണ് ഗോളുകൾ നേടിയത്. പോലീസിനായി ഹാവോകിപും സ്കോർ ചെയ്തു.

ഇന്നലത്തെ ജയത്തോടെ അഞ്ചു മത്സരങ്ങളിൽ 9 പോയന്റുമായി റെയിൻബോ ലീഗിൽ നാലാമതെത്തി. ഒരു മത്സരം പോലും വിജയിക്കാത്ത വെസ്റ്റ് ബംഗാൾ പോലീസ് നാലു മത്സരങ്ങളിൽ ഒരു പോയന്റുമായി പത്താം സ്ഥാനത്താണ്‌.

Advertisement