പഞ്ചാബിന്റെ വലനിറച്ച് നമ്മുടെ കേരളം!! ദേശീയ ബീച്ച് സോക്കർ കിരീടം സ്വന്തമാക്കി!!!!

Newsroom

20230131 172000

ഗുജറാത്തിൽ നടന്ന ദേശീയ ബീച്ച് സോക്കർ ടൂർണമെന്റിൽ കേരളം കിരീടം ഉയർത്തി. പഞ്ചാബിനെതിരായ ഫൈനലിൽ 13-4 എന്ന വൻ വിജയം നേടിയാണ് കേരളം കിരീടത്തിൽ മുത്തമിട്ടത്. പഞ്ചാബിന്റെ ഫിസിക്കൽ ഗെയിമും റഫ് ടാക്കിളുകളും മറികടന്ന് നല്ല ഫുട്ബോൾ കളിച്ചാണ് കേരളം ഫൈനലിൽ കിരീടത്തിലേക്ക് നടന്നത്.

ബീച്ച് സോക്കർ 103710

ഗ്രൂപ്പ് ഘട്ടത്തിൽ പഞ്ചാബിനെതിരെ 6-5ന്റെ പരാജയം ഏറ്റുവാങ്ങിയിരുന്ന കേരളത്തിന് മധുര പ്രതികാരം കൂടിയായി ഫൈനലിലെ ഈ വിജയം.

സെമിഫൈനലിൽ ഉത്തരാഖണ്ഡിനെ 11-9ന് പരാജയപ്പെടുത്തിയാണ് കേരളം ഫൈനലിലേക്ക് എത്തിയത്. ക്വാർട്ടർ ഫൈനലിൽ ലക്ഷദ്വീപിനെ തോൽപിച്ച കേരളം ഗ്രൂപ്പ് ഘട്ടത്തിൽ പഞ്ചാബിനെതിരായ മത്സരം ഒഴികെ എല്ലാ മത്സരങ്ങളിലും വിജയിച്ചിരുന്നു. ഇന്ത്യയിൽ ആദ്യമായാണ് ദേശീയ ബീച്ച് സോക്കർ നടക്കുന്നത്. അതിൽ തന്നെ കിരീടം നേടാൻ ആയത് കേരളത്തിലെ ബീച്ച് സോക്കറിന് ഊർജ്ജമാകും.