പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച ഗരെത് ബാരി വിരമിച്ചു

- Advertisement -

ഇംഗ്ലീഷ് മധ്യനിര താരം ഗരെത് ബാരി ഫുട്ബോളിൽ നിന്ന് വിരമിച്ചു. 39കാരനായ താരം കഴിഞ്ഞ ദിവസം തന്റെ വിരമില്ലൽ പ്രഖ്യാപിച്ചു. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമാണ് ബാരി. ചാമ്പ്യൻഷിപ്പ് ക്ലബായ വെസ്റ്റ് ബ്രോമിൽ ആയിരിന്നു അവസാന സീസൺ ബാരി കളിച്ചത്. അവരെ പ്രീമിയർ ലീഗിലേക്ക് മടക്കി എത്തിച്ചാണ് വിരമിക്കൽ. അവസാന മൂന്ന് സീസണുകളിലും വെസ്റ്റ് ബ്രോമിനായിരുന്നു ബാരി കളിച്ചിരുന്നത്.

മുമ്പ് എവർട്ടൺ, മാഞ്ചസ്റ്റർ സിറ്റി, ആസ്റ്റൺ വില്ല എന്നീ ക്ലബുകൾക്കായി കളിച്ചിട്ടുള്ള താരമാണ് ബാരി. ഇംഗ്ലണ്ട് ദേശീയ ടീമിനായി 50ൽ അധികം മത്സരങ്ങളും കളിച്ചിട്ടുണ്ട്. പ്രീമിയർ ലീഗിൽ മാത്രം 653 മത്സരങ്ങൾ ബാരി കളിച്ചിട്ടുണ്ട്. ഒരു പ്രീമിയർ ലീഗ് കിരീടവും ഒരു എഫ് എ കപ്പും താരം കരിയറിൽ നേടി.

Advertisement