ക്രിക്കറ്റിലെ പുതിയ നിയന്ത്രണങ്ങള്‍ പരിമിത ഓവര്‍ ക്രിക്കറ്റിനെ ബാധിക്കില്ല – മിച്ചല്‍ സ്റ്റാര്‍ക്ക്

- Advertisement -

പന്ത് ഷൈന്‍ ചെയ്യുവാന്‍ തുപ്പലോ വിയര്‍പ്പോ ഉപയോഗിക്കുന്നത് തടഞ്ഞ് കൊണ്ടുള്ള ഐസിസി നടപ്പിലാക്കിയ ക്രിക്കറ്റിലെ പുതിയ നിയമങ്ങള്‍ വൈറ്റ് ബോള്‍ ക്രിക്കറ്റിനെ ബാധിക്കുന്നവയല്ലെന്നാണ് ഓസ്ട്രേലിയന്‍ പേസ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ അഭിപ്രായം. കൊറോണയുടെ സാഹചര്യത്തിലാണ് ഇത്തരം വിലക്കുകള്‍ ഐസിസി നടപ്പിലാക്കിയത്.

ഓസ്ട്രേലിയയുടെ ഇംഗ്ലണ്ട് പരമ്പരയ്ക്ക് മുമ്പ് സംസാരിക്കുകയായിരുന്നു സ്റ്റാര്‍ക്ക്. ഈ വിലക്കുകള്‍ ടെസ്റ്റ് ക്രിക്കറ്റില്‍ വലിയ പ്രഭാവമുള്ളവയാണെങ്കിലും വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ അതിന് വലിയ പ്രസക്തിയില്ലെന്നാണ് താന്‍ കരുതുന്നതെന്ന് സ്റ്റാര്‍ക്ക് പറഞ്ഞു. ന്യൂ ബോള്‍ മാറി കഴിഞ്ഞാല്‍ പിന്നെ പരിമിത ഓവര്‍ ക്രിക്കറ്റില്‍ പൊതുവേ പന്ത് ഡ്രൈ ആയി നിലനിര്‍ത്തുവാനാണ് താരങ്ങള്‍ ശ്രമിക്കാറെന്നും ടെസ്റ്റ് ക്രിക്കറ്റിലാണ് ഈ നിയമങ്ങള്‍ക്ക് പ്രഭാവമെന്നും സ്റ്റാര്‍ക്ക് അഭിപ്രായപ്പെട്ടു.

Advertisement