ബാഴ്സലോണയുടെ പ്രധാന സ്പോൺസർ ക്ലബുമായി കരാർ പുതുക്കി

20201106 223257
- Advertisement -

ബാഴ്സലോണയുടെ പ്രധാന സ്പോൺസറായ റാകുടൻ ക്ലബുമായുള്ള കരാർ പുതുക്കി. ഒരു വർഷത്തേക്കാണ് ക്ലബും റാകുടനും കരാർ പുതുക്കിയത്. 2017ൽ ആയിരുന്നു റകുടൻ ബാഴ്സലോണയുമായി നാലു വർഷത്തേക്ക് കരാർ ഒപ്പുവെച്ചത്. അന്ന് ഒരു വർഷത്തേക്ക് കൂടെ കരാർ അധികം നീട്ടാനുള്ള വ്യവസ്ഥ ഉണ്ടായിരുന്നു. അത് ഉപയോഗിച്ചാണ് ഇപ്പോൾ കരാർ പുതുക്കിയിരിക്കുന്നത്.

ജപ്പാനിലെ വൻ കമ്പനിയായ റകുടൻ ഒരു വർഷം 65 മില്യൺ എന്ന കരാറിലായിരുന്നു നേരത്തെ കരാർ ഒപ്പിട്ടിരുന്നത്. ആ കരാർ തന്നെയാകും അടുത്ത വർഷവും ഉണ്ടാവുക. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ഉള്ള ബാഴ്സലോണക്ക് ഈ കരാർ പുതുക്കൽ ചെറിയ ആശ്വാസം നൽകും.

Advertisement