സ്പാനിഷ് ടീമിൽ മൊറാട്ട തിരികെയെത്തി

20201106 220317
- Advertisement -

ഈ ഇന്റർ നാഷണൽ ബ്രേക്കിനായുള്ള സ്പാനിഷ് ടീം പ്രഖ്യാപിച്ചു. ലൂയിസ് എൻറികെ പ്രഖ്യാപിച്ച ടീമിൽ യുവന്റസിന്റെ സ്ട്രൈക്കർ മൊറാട്ട ഇടം പിടിച്ചു. യുവന്റസിനായി മികച്ച രീതിയിൽ കളിക്കുന്നതാണ് മൊറോട്ടയെ ടീമിലേക്ക് തിരികെ എത്തിച്ചത്. യുവന്റസിനായി ഈ സീസണിൽ ഇതുവരെ‌ ആറ് മത്സരങ്ങൾ കളിച്ച മൊറാട്ട ആറ് ഗോളുകൾ ഇതുവരെ നേടിയിട്ടുണ്ട്. കൊറോണ കാരണം സ്ട്രൈക്കർ റോഡ്രിഗോ ഇത്തവണ സ്പെയിൻ ടീമിൽ ഇല്ല.

യൊറന്റെ, കൊകെ, ഇനിഗോ മാർട്ടിനെസ് എന്നിവരും ടീമിൽ എത്തി. അൻസു ഫതി, അഡമ ട്രയോരെ എന്നിവർ ടീമിൽ സ്ഥാനം നിലനിർത്തി. ഈ മാസം നെതർലന്റ്സ്, സ്വിറ്റ്സർലാന്റ്, ജർമ്മനി എന്നിവരെയാണ് സ്പെയിനിന് നേരിടാൻ ഉള്ളത്.

Goalkeepers: David de Gea, Unai Simon, Kepa Arrizabalaga.

Defenders: Jesus Navas, Sergi Roberto, Sergio Ramos, Pau Torres, Eric Garcia, Inigo Martinez, Jose Luis Gaya, Sergio Reguilon.

Midfielders: Sergio Busquets, Rodri Hernandez, Mikel Merino, Fabian Ruiz, Sergio Canales, Koke, Marcos Llorente.

Forwards: Alvaro Morata, Ferran Torres, Dani Olmo, Mikel Oyarzabal, Gerard Moreno, Ansu Fati, Adama Traore.

Advertisement