പ്രീ സീസൺ; സമനിലയിൽ പിരിഞ്ഞ് യുവന്റസും ബാഴ്‌സലോണയും

Nihal Basheer

20220727 092106
Download the Fanport app now!
Appstore Badge
Google Play Badge 1

പരിശീലന മത്സരത്തിൽ ഏറ്റു മുട്ടിയ യുവന്റസും ബാഴ്‌സലോണയും ആവേശ സമനിലയിൽ പിരിഞ്ഞു. മോയിസ് കീൻ യുവന്റസിന്റെ ഗോളുകൾ നേടിയപ്പോൾ ബാഴ്‌സലോണ നേടിയ രണ്ടു ഗോളുകളും ഡെമ്പലെ സ്വന്തം പേരിൽ ചേർത്തു. പരിശീലന മത്സരമെങ്കിലും മികച്ച കളി പുറത്തെടുക്കാൻ തന്നെയായിരുന്നു ഇരു യൂറോപ്യൻ വമ്പന്മാരുടെയും ശ്രമം. ഒരാൾ ഒഴികെ ടീമിലെ എല്ലാവർക്കും പലപ്പോഴായി പിച്ചിൽ സമയം കണ്ടെത്താൻ ബാഴ്‌സലോണക്ക് കഴിഞ്ഞപ്പോൾ യുവന്റസ് ഒൻപത് സബ്സ്റ്റിട്യൂഷൻ നടത്തി.

ബാഴ്‌സലോണയുടെ മുന്നേറ്റത്തോടെയായിരുന്നു മത്സരം ആരംഭിച്ചത്. ലെവെന്റോവ്സ്കിയും ഔബമയങ്ങും നേടിയ ഷോട്ടുകൾ ലക്ഷ്യത്തിൽ നിന്നും അകന്നു പോയി. മുപ്പത്തി നാലാം മിനിറ്റിൽ ഡെമ്പലെ നേടിയ ഗോളിലാണ് ബാഴ്‌സലോണ മുന്നിലെത്തിയത്. ബോക്സിനുള്ളിൽ കയറി മൂന്ന് പ്രതിരോധ താരങ്ങളെ മറികടന്ന് നേടിയ ഷോട്ട് ഗോളിക്ക് പിടികൊടുക്കാതെ ഗോൾ വല കണ്ടു. മുപ്പതിയൊൻപതാം മിനിറ്റിൽ ക്വഡ്രാഡോ ഇടത് വശത്തും നിന്നും നൽകി പന്ത് മോയിസ് കീൻ അനായാസം വലയിൽ എത്തിച്ചു.
20220727 092144
എന്നാൽ സമനില ഗോളിന്റെ ആവേശം അടങ്ങും മുൻപ് ആദ്യ ഗോളിന്റെ ആവർത്തനമെന്നോണം യുവന്റസ് പ്രതിരോധ താരങ്ങൾക്കിടയിലൂടെ വെട്ടിയൊഴിഞ്ഞു കയറി ഡെമ്പലെ അടുത്ത ഗോൾ കണ്ടെത്തി. ലീഡുമായി ആദ്യ പകുതിക്ക് പിരിഞ്ഞ ബാഴ്‌സക്ക് രണ്ടാം പകുതിയിൽ യുവന്റസ് സമനില ഗോൾ സമ്മാനിച്ചു. ലോകാട്ടെലിയും ഡാനിസ് സക്കരിയയും നടത്തിയ മുന്നേറ്റം വലയിൽ എത്തിച്ച് മോയിസ് കീൻ തന്നെ സമനില ഗോളും കണ്ടെത്തി. പിന്നീട് ബാഴ്‌സ മത്സരത്തിൽ കൂടുതൽ ആധിപത്യം നേടാൻ ശ്രമിച്ചെങ്കിലും ഗോൾ കണ്ടെത്താൻ സാധിച്ചില്ല. റാഫിഞ്ഞയുടെ ഫ്രീകിക്ക് പോസ്റ്റിൽ ഇടിച്ചു തെറിച്ചതിന് പിറകെ ഫാറ്റി ചിപ്പ് ചെയ്തിട്ട ഷോട്ടും പോസ്റ്റിൽ അവസാനിച്ചു.

ബാഴ്‌സലോണ നിരയിൽ ലെവെന്റോവ്സ്കിക്ക് ഗോൾ കണ്ടെത്താൻ കഴിഞ്ഞില്ല. മോയിസ് കീനിന് അല്ലെഗ്രിയുടെ വിശ്വാസം ഒരിക്കൽ കൂടി കാക്കാൻ ആയി. യുവന്റസ് പ്രതിരോധ നിരയിൽ ടോറിനോയിൽ നിന്നും എത്തിയ പുതിയ താരം ബ്രെമർ ഇറങ്ങിയിരുന്നു.