ബാന്നറിന് വിലക്ക്, പ്രതിഷേധത്തിന് പുതിയ വഴി കണ്ടെത്തി ഇന്ത്യൻ ആരാധകർ

- Advertisement -

ഇന്ത്യൻ ഫുട്ബോൾ ആരാധകരുടെ പ്രതിഷേധം അടിച്ചമർത്താനുള്ള എ ഐ എഫ് എഫിന്റെ ശ്രമങ്ങൾ ഫലം കണ്ടില്ല. കൊറിയക്കെതിരായ മത്സരത്തിൽ ഇന്ത്യൻ ആരാധകർ ബാന്നർ ഉയർത്തിയത് വിവാദമായിരുന്നു. ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ആരാധക കൂട്ടമായ ബ്ലൂ പിലിഗ്രിംസ് ഫുട്ബോൾ അല്ല പണമാണ് ഇവിടെ കാര്യം എന്ന അർഥത്ഥം വരുന്ന ബാന്നർ ഗാലറിയിൽ ഉയർത്തിയിരുന്നു. അത്തരം പ്രതിഷേധങ്ങൾ തടയാൻ വേണ്ടി ഇന്നലെ സിറിയക്കെതിരെ ബാന്നറുകൾക്കാകെ വിലക്ക് നൽകുകയാണ് എ ഐ എഫ് എഫ് ചെയ്തത്‌.

എന്നാൽ ഇത് മറികടക്കാൻ ഇന്ത്യൻ ഫുട്ബോൾ ആരാധകർ ഒരു വഴി കണ്ടു. അവരുടെ ടീഷർട്ടിൽ അക്ഷരങ്ങൾ എഴുതി ഒത്തുചേർന്ന് നിന്ന് പ്രതിഷേധത്തിന്റെ സന്ദേശം ആരാധകർ ഗാലറിയെ അറിയിച്ചു. ഗ്രീഡ് > ഫുട്ബോൾ എന്ന സന്ദേശമാണ് ആരാധകർ എഴുതി പ്രതിഷേധിച്ചത്. ഇന്ത്യൻ ഫുട്ബോളിൽ ഇപ്പോൾ കാണുന്ന പണാധിപത്യത്തിനെതിരെ ഉള്ള പ്രതിഷേധമായിരുന്നു ഇത്. റിലയൻസിന്റെ ഫുട്ബോളിലെ ഇടപടലുകൾ ഇന്ത്യൻ ഫുട്ബോളിന്റെ ആകെ താളം തെറ്റിക്കുന്ന സമയത്താണ് പ്രതിഷേധങ്ങളുമായി ഇന്ത്യൻ ഫുട്ബോൾ ആരാധക കൂട്ടായ്മ രംഗത്ത്‌ വരുന്നത്.

കൊറിയക്ക് എതിരായ മത്സര ദിവസം ബാന്നർ നീക്കം ചെയ്യാനും ബാന്നർ വെച്ച ആരാധകരെ കയ്യേറ്റം ചെയ്യാനും സംഘാടകർ ശ്രമിച്ചിരുന്നു.

Advertisement