ബാലൻ ഡിയോർ റൊണാൾഡോ അർഹിക്കുന്നു എന്ന് ബൊണൂച്ചി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇത്തവണത്തെ ബാലൻഡിയോറിന് ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെ ആണ് അർഹൻ എന്ന് യുവന്റസ് ഡിഫൻഡർ ബൊണൂച്ചി. യുവന്റസിലെ തന്റെ സഹതാരത്തിന് അവസാന സീസൺ അത്ര മികച്ചതായിരുന്നു എന്ന് ബൊണൂചി പറയുന്നു. ഒരു ഡിഫൻഡർ എന്ന നിലയ്ക്ക് ഒരു ഡിഫൻഡർ ബാലൻ ഡിയോർ വാങ്ങണമെന്നാണ് താൻ ആഗ്രഹിക്കുന്നത്. വരാനെയെ പോലെ ഒരു ഡിഫൻഡർക്ക് കിട്ടണമെന്ന് ആഗ്രഹവുമുണ്ട്. പക്ഷെ ഇത്തവണത്തെ ബാലൻ ഡിയോർ അർഹിക്കുന്നത് ക്രിസ്റ്റ്യാനോ റൊണാൾഡോ ആണ്. അദ്ദേഹം കഴിഞ്ഞ സീസണിൽ നടത്തിയ പ്രകടനങ്ങൾക്ക് അദ്ദേഹം അത് അർഹിക്കുന്നു. ബൊണൂചി പറഞ്ഞു.

ഇത്തവണ ബാലൻ ഡിയോർ ലഭിക്കുക ആണെങ്കിൽ അത് റൊണാൾഡോയുടെ ആറാം പുരസ്കാരം ആകും. ഇതുവരെ ആരും ആറ് ബാലൻഡിയോർ സ്വന്തമാക്കിയിട്ടില്ല. എന്നാൽ ഫിഫ ബെസ്റ്റ് അവാർഡ് നേടിയ മോഡ്രിചിനാണ് ബാലൻ ഡിയോറിലും കൂടുത സാധ്യത കൽപ്പിക്കപ്പെടുന്നത്.