ഏഴാം സൂര്യൻ!!!! ഏഴാം തവണയും ബാലൻ ഡിയോർ സ്വന്തമാക്കി ലയണൽ മെസ്സി!!!

20211130 023735

ഏഴാം തവണയും ലോകത്തിലെ ഏറ്റവും മികച്ച താരത്തിന് നൽകുന്ന ബാലൻ ഡിയോർ പുരസ്‌കാരം സ്വന്തം പേരിലാക്കി പാരീസ് സെന്റ് ജർമ്മന്റെ അർജന്റീന താരം ലയണൽ മെസ്സി. ചരിത്രത്തിൽ ഏറ്റവും കൂടുതൽ ബാലൻ ഡിയോർ നേടുന്ന താരമെന്ന നേട്ടം ഏഴു ആയി ഉയർത്താൻ താരത്തിന് ആയി. സീസണിൽ ബാഴ്‌സലോണയുടെ നടും തൂണായ മെസ്സി അവർക്ക് കോപ ഡെൽ റിയ നേട്ടം സമ്മാനിച്ചു. കൂടാതെ അർജന്റീനയുടെ പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് വിരാമം കുറിച്ച മെസ്സി രാജ്യത്തെ കോപ അമേരിക്ക ജേതാക്കളും ആക്കി. കോപ അമേരിക്കയിൽ ഏറ്റവും കൂടുതൽ ഗോളുകൾ, മികച്ച താരം തുടങ്ങി എല്ലാ നേട്ടവും മെസ്സി തന്നെയാണ് സ്വന്തമാക്കിയത്. കൂടാതെ സീസണിൽ രാജ്യത്തിനു ആയുള്ള ഗോൾ വേട്ടയിൽ പെലെയെ മറികടക്കാനും മെസ്സിക്ക് ആയി.

സീസണിൽ ബാഴ്‌സലോണയിൽ നിന്നു പി.എസ്.ജിയിൽ എത്തിയ മെസ്സി അവിടെയും തന്റെ മികവ് തുടരാനുള്ള ശ്രമത്തിൽ ആണ്. 2009,2010,2011,2012,2015,2019 എന്നീ വർഷങ്ങളിൽ ആണ് മെസ്സി മുമ്പ് ബാലൻ ഡിയോർ നേടിയത്. പുരസ്കാരത്തിൽ രണ്ടാം സ്ഥാനത്ത് ബയേണിന്റെ റോബർട്ട് ലെവൻഡോസ്കി എത്തിയപ്പോൾ ചെൽസിയുടെ ഇറ്റാലിയൻ താരം ജോർജീന്യോ മൂന്നാമത് ആയി. റയൽ മാഡ്രിഡ് താരം കരീം ബെൻസെമ നാലാമത് ആയപ്പോൾ കാന്റെ അഞ്ചാം സ്ഥാനത്ത് എത്തി. അതേസമയം ക്രിസ്റ്റിയാനോ റൊണാൾഡോ ആറാമതും മുഹമ്മദ് സലാഹ് ഏഴാമതും ആയി.

Previous articleബാലൻ ഡിയോർ : സീസണിലെ ഏറ്റവും മികച്ച ടീം ആയി ചെൽസി
Next article2020 തിലെ ബാലൻ ഡിയോർ ലെവൻഡോസ്കി അർഹിച്ചത്, അത് അദ്ദേഹത്തിന് നൽകണമായിരുന്നു ~ ലയണൽ മെസ്സി