ബാലൻ ഡിയോർ പുരസ്കാരം ആർക്കെന്ന് ഇന്നറിയാം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഈ വർഷത്തെ ബാലൻഡിയോർ പുരസ്കാരം ആർക്കാണെന്ന് ഇന്നറിയാം. അവസാന 10 വർഷമായി ക്രിസ്റ്റ്യാനോ റൊണാൾഡോയും മെസ്സിയും മാത്രം സ്വന്തമാക്കിയ പുരസ്കാരം ഇത്തവണ ഇവർ രണ്ടു പേരുമല്ലാത്ത ഒരാളിൽ എത്തുമെന്നാണ് സാധ്യതകൾ പറയുന്നത്. ഫിഫ ബെസ്റ്റ് പുരസ്കാരം നേടിയ ലുക മോഡ്രിചിന് തന്നെയാണ് ഏറ്റവും കൂടുതൽ സാധ്യതകൾ കൽപ്പിക്കപ്പെടുന്നത്.

ഫ്രഞ്ച് താരം അന്റോണിയോ ഗ്രീസ്മെൻ, എമ്പപ്പെ, വരാനെ എന്നിവരും സാധ്യത ലിസ്റ്റിൽ ഉണ്ട്. ക്രിസ്റ്റ്യാനോ റൊണാൾഡോയോ മെസ്സിയോ പുരസ്കാരം സ്വന്തമാക്കുകയാണെങ്കിൽ ആറു തവണ ബാലൻ ഡി ഓർ നേടുന്ന ആദ്യ താരമെന്ന റെക്കോർഡിൽ എത്തും. പതിവായുള്ള ബാലൻ ഡി യോർ പുരസ്കാരത്തിന് പുറമെ മികച്ച വനിതാ താരത്തിനുള്ള ബാലൻ ഡി ഓറും, മികച്ച യുവതാാരത്തിനുള്ള പുരസ്കാരവും ഇന്ന് പ്രഖ്യാപിക്കും.

ഫ്രാൻസ് ഫുട്ബോൾ അസോസിയേഷനും ഫ്രഞ്ച് ഫുട്ബോൾ മാഗസിനും ചേർന്നാണ് ബാല ഡിയോർ പുരസ്കാരം നൽകുന്നത്. ഫുട്ബോളിലെ ഏറ്റവും മികച്ച അവാർഡായി കണക്കാക്കപ്പെടുന്ന പുരസ്കാരമാണ് ബാലൻഡിയോർ.

അവാർഡിനായി പരിഗണിക്കുന്ന 30 അംഗ ഷോർട്ട് ലിസ്റ്റ്;

സെർജിയോ അഗ്വേറോ – അർജന്റീന / മാഞ്ചസ്റ്റർ സിറ്റി

അലിസൺ – ബ്രസീൽ / ലിവർപൂൾ

ഗരത് ബെയ്ല് – വെയിൽസ് / റയൽ മാഡ്രിഡ്

കരിം ബെൻസീമ – ഫ്രാൻസ് / റയൽ മാഡ്രിഡ്

എഡിസൺ കവാനി – ഉറുഗ്വേ / പി എസ് ജി

കോർടോ – ബെൽജിയം / റയൽ മാഡ്രിഡ്

ക്രിസ്റ്റ്യാനോ റൊണാൾഡോ – പോർച്ചുഗൽ / യുവന്റസ്

ഡി ബ്രുയിൻ – ബെൽജിയം / മാഞ്ചസ്റ്റർ സിറ്റി

ഫർമീനോ – ബ്രസീൽ / ലിവർപൂൾ

ഗോഡിൻ – ഉറുഗ്വേ / അത്ലറ്റിക്കോ മാഡ്രിഡ്

ഗ്രീസ്മൻ – ഫ്രാൻസ് / അത്ലറ്റിക്കോ മാഡ്രിഡ്

ഹസാർഡ് – ബെൽജിയം / ചെൽസി

കെയ്ൻ – ഇംഗ്ലണ്ട് / ടോട്ടൻഹാം

ഇസ്കോ – സ്പെയിൻ / റയൽ മാഡ്രിഡ്

കാന്റെ – ഫ്രാൻസ് / ചെൽസി

ലോരിസ് – ഫ്രാൻസ് / ടോട്ടൻഹാം

മൻസുകിച് – ക്രൊയേഷ്യ / യുവന്റസ്

മാനെ – സെനഗൽ / ലിവർപൂൾ

മാർസെലോ – ബ്രസീൽ / റയൽ മാഡ്രിഡ്

എമ്പപ്പെ – ഫ്രാൻസ് / പി എസ് ജി

മെസ്സി – അർജന്റീന / ബാഴ്സലോണ

മോഡ്രിച് – ക്രൊയേഷ്യ / റയൽ മാഡ്രിഡ്

നെയ്മർ – ബ്രസീൽ / പി എസ് ജി

ഒബ്ലക് – സ്ലൊവേനിയ / അത്ലറ്റിക്കോ മാഡ്രിഡ്

പോഗ്ബ – ഫ്രാൻസ് / മാഞ്ചസ്റ്റർ യുണൈറ്റഡ്

റാകിറ്റിച് – ക്രൊയേഷ്യ / ബാഴ്സലോണ

റാമോസ് – സ്പെയിൻ / റയൽ മാഡ്രിഡ്

സലാ – ഈജിപ്ത് / ലിവർപൂൾ

സുവാരസ് – ഉറുഗ്വേ / ബാഴ്സലോണ

വരാനെ – ഫ്രാൻസ് / റയൽ മാഡ്രിഡ്