ബംഗാൾ ഗവണ്മെന്റിന് സഹായ ഹസ്തവുമായി മോഹൻ ബഗാൻ

- Advertisement -

കൊറോണ ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ സഹായ ഹസ്തവുമായി മോഹൻ ബഗാൻ രംഗത്ത്. വെസ്റ്റ് ബംഗാൾ ഗവണ്മെന്റിന് അടിയന്തര സഹായമായി 20 ലക്ഷം നൽകാൻ ആണ് മോഹൻ ബഗാൻ ക്ലബ് തീരുമാനിച്ചിരിക്കുന്നത്. ഈ സമയത്താണ് ക്ലബ് ഗവണ്മെന്റിനെ സഹായിക്കേണ്ടത് എന്ന് ക്ലബ് ഔദ്യോഗിക കുറിപ്പിൽ അറിയിച്ചു.

മോഹൻ ബഗാൻ ക്ലബ് തൽക്കാലം ഇപ്പോൾ അടച്ചിട്ടിരിക്കുകയാണ്. ബഗാന്റെ ഓഫീസ് അടക്കം എല്ലാ പ്രവർത്തനവും അനിശ്ചിത കാലത്തേക്ക് കൊറോണ കാരണം റദ്ദാക്കിയിരിക്കുകയാണ്. നേരത്തെ തന്നെ പരിശീലനങ്ങൾ നിർത്തി താരങ്ങളോട് പുറത്തിറങ്ങാതെ ഇരിക്കാനും മോഹൻ ബഗാൻ നിർദേശം നൽകിയിരുന്നു.

ഐ ലീഗ് സീസൺ ഉപേക്ഷിക്കാൻ സാധ്യത ഉള്ളതിനാൽ മോഹൻ ബഗാൻ താരങ്ങൾ സ്വന്തം നാട്ടിലേക്ക് മടങ്ങാനുള്ള സാധ്യതകളും ഉണ്ട്. നാലു റൗണ്ട് മത്സരങ്ങൾ ബാക്കിയിരിക്കെ തന്നെ ഐ ലീഗ് കിരീടം സ്വന്തമാക്കാൻ മോഹൻ ബഗാന് ഇത്തവണ ആയിരുന്നു.

Advertisement