ചരിത്രം, ചരിത്രം!! ദക്ഷിണ കൊറിയയും കടന്ന് ഖത്തർ ഏഷ്യൻ കപ്പ് സെമിയിൽ

- Advertisement -

ഖത്തർ തങ്ങളുടെ അത്ഭുത കുതിപ്പ് തുടരുന്നു. ചരിത്രത്തിൽ ആദ്യമായി ഏഷ്യൻ കപ്പ് സെമിയിലേക്ക് ഖത്തർ എത്തിയിരിക്കുകയാണ്. ഇന്ന് നടന്ന ക്വാർട്ടർ മത്സരത്തിൽ ഏഷ്യയിലെ വൻ ശക്തികളായ ദക്ഷിണ കൊറിയയെ ആണ് ഖത്തർ മലർത്തിയടിച്ചത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഖത്തറിന്റെ വിജയം. കളി അവസാനിക്കാൻ 10 മിനുട്ട് മാത്രം ബാക്കി ഇരിക്കെ അബ്ദുഅസീസ് ഹതീമി നേടിയ ലോംഗ് റേഞ്ചർ ഗോൾ ആണ് ഖത്തറിനെ സെമിയിൽ എത്തിച്ചത്.

കളിയിൽ പ്രതിരോധത്തിൽ ഊന്നിയാണ് ഖത്തർ കളിച്ചത് എങ്കിലും കൃത്യമായ ടാക്ടിക്സ് ഖത്തറിന് ഉണ്ടായിരുന്നു. പേരികേട്ട കൊറിയൻ അറ്റാക്കിനെ പിടിച്ചു കെട്ടിയ ഖത്തർ കൗണ്ടറിലൂടെ ഇടയ്ക്കിടെ വെല്ലുവിളിയും ഉയർത്തി. കളി സമനിലയിലേക്ക് പോകും എന്ന് തോന്നിച്ച് നിമിഷത്തിൽ ആയുരുന്നു ഹതീമിയുടെ ഗോൾ പിറന്നത്. അപ്രതീക്ഷിതമായി ഹതീമി എടുത്ത ഷോട്ട് ഗോൾകീപ്പറെ കബളിപ്പിച്ച് വലയിൽ എത്തി.

കൊറിയയുടെ ഏഷ്യൻ കപ്പ് നിരാശ എന്ന പതിവ് തുടർന്നപ്പോൾ ഖത്തറിന് അത് ചരിത്രമായി. ഏഷ്യൻ കപ്പിൽ ഇതുവരെ കളിച്ച അഞ്ചു മത്സരങ്ങളും ജയിച്ച ഖത്തർ ഒരു ഗോൾ വരെ വഴങ്ങിയിട്ടുമില്ല. ഓസ്ട്രേലിയയും യു എ ഇയും തമ്മിലുള്ള മത്സരത്തിലെ വിജയികളെ ആകും ഖത്തർ സെമിയിൽ നേരിടുക.

Advertisement