സിറിയയും വീണു, ഏഷ്യൻ കപ്പിൽ നോക്കൗട്ട് റൗണ്ട് ഉറപ്പിക്കുന്ന ആദ്യ ടീമായി ജോർദാൻ

ജോർദാന് യു എ ഇയിൽ സന്തോഷത്തിന്റെ നാളുകൾ ആണ്. ഇന്ന് സിറിയയെ ഏകപക്ഷീയമായ പോരാട്ടത്തിൽ പരാജയപ്പെടുത്തിയതോടെ ഏഷ്യൻ കപ്പ് 2019ൽ നോക്കൗണ്ട് റൗണ്ടിലേക്ക് കടക്കുന്ന ആദ്യ ടീമായി ജോർദാൻ മാറി. ഇന്ന് എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ജോർദാൻ സിറിയയെ തോൽപ്പിച്ചത്. സ്കോർ നില സൂചിപ്പിക്കുന്നത് പോലെ തന്നെ കളിയിൽ ജോർദാനായിരുന്നു ആധിപത്യം.

ആദ്യ പകുതിയിൽ ആണ് രണ്ട് ഗോളുകളും പിറന്നത്. 26ആം മിനുട്ടിൽ അൽ തമാരിയും 43ആം മിനുട്ടിൽ ഖത്തബും ജോർദാനായി ഗോൾ നേടി. ആദ്യ മത്സരത്തിൽ നിലവിലെ ഏഷ്യൻ ചാമ്പ്യന്മാരായ ഓസ്ട്രേലിയയെ ജോർദാൻ തോൽപ്പിച്ചിരുന്നു. രണ്ട് മത്സരങ്ങളിൽ നിന്ന് ആറ് പോയന്റായ ജോർദാൻ എന്തായാലും ഗ്രൂപ്പിൽ ആദ്യ രണ്ടിൽ എത്തും എന്ന് ഉറപ്പായി. മറുവശത്ത് സിറിയ രണ്ട് മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഒരു പോയന്റുമായി നിൽക്കുകയാണ്. ഒരു ഗോൾ വരെ ഈ ടൂർണമെന്റിൽ നേടാൻ സിറിയക്കായിട്ടില്ല.

Previous articleആഷികും അനസും ഉണ്ട്, വിജയ ഇലവനെ നിലനിർത്തി ഇന്ത്യ, യു എ ഇക്ക് എതിരായ ലൈനപ്പ് അറിയാം
Next articleയു എ ഇ വിറച്ച തുടക്കം, പക്ഷെ അവസരം തുലച്ചതിന് വില കൊടുത്ത് ഇന്ത്യ