ആഷികും അനസും ഉണ്ട്, വിജയ ഇലവനെ നിലനിർത്തി ഇന്ത്യ, യു എ ഇക്ക് എതിരായ ലൈനപ്പ് അറിയാം

ഏഷ്യൻ കപ്പിലെ ഇന്ത്യയുടെ രണ്ടാം അംഗമായ യു എ ഇക്കെതിരായ മത്സരത്തിലെ ലൈനപ്പ് ഇന്ത്യ പ്രഖ്യാപിച്ചു. തായ്ലാന്റിനെ നേരിട്ട അതേ ടീമിനെ തന്നെ ഇന്ത്യ ഇന്ന് നിലനിർത്തി. മലയാളി താരമായ ആഷിഖ് കുരുണിയൻ ഇന്നും ആദ്യ ഇലവനിൽ തന്നെ ഇടം പിടിച്ചു. ഗോൾ അടിച്ചു എങ്കിലും ജെജെയെ ബെഞ്ചിൽ തന്നെ ഇരുത്താൻ കോൺസ്റ്റന്റൈൻ തീരുമാനിക്കുകയായിരുന്നു. ഡിഫൻസിൽ മലയാളി താരമായ അനസും ഇറങ്ങുന്നുണ്ട്. അനസ്-ജിങ്കൻ കൂട്ടുകെട്ട് ഇന്നും മികച്ചു നിൽക്കും എന്ന് കരുതാം.

റൈറ്റ് ബാക്കായി പ്രിതം കോട്ടാലും ലെഫ്റ്റ് ബാക്കായി സുഭാഷിഷും ഇറങ്ങുന്നു. മധ്യനിര അനിരുദ്ധ താപയുടെയും പ്രണോയ്യ് ഹാൾദറിന്റെയും കയ്യിലാണ്. വിങ്ങുകളിൽ ഹാളിചരണും ഉദാന്തയും ഉണ്ടാകും. ഛേത്രിക്ക് പിറകിൽ ആയാകും ആഷിക് ഇന്നും അണിനിരക്കുക.

ഇന്ത്യൻ ലൈനപ്പ്;
ഗുർപ്രീത്, പ്രിതം കോട്ടാൽ, അനസ്, ജിങ്കൻ, സുഭാഷിഷ്, അനിരുദ്ധ് താപ, പ്രണോയ്, ഹാളിചരൺ, ആഷിഖ്, ഉദാന്ത, ഛേത്രി

Previous article23 മത്സരം 3 ഗോൾ, ബാറ്റ്ഷുവായിയെ ചെൽസിയിലേക്ക് തിരികെ അയക്കുന്നു
Next articleസിറിയയും വീണു, ഏഷ്യൻ കപ്പിൽ നോക്കൗട്ട് റൗണ്ട് ഉറപ്പിക്കുന്ന ആദ്യ ടീമായി ജോർദാൻ