“ആശിഖിന് യൂറോപ്പിൽ കളിക്കാനുള്ള മികവുണ്ട്” – സ്റ്റിമാച്

- Advertisement -

മലയാളി താരം ആശിഖ് കുരുണിയനെ പ്രശംസിച്ച് ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലകൻ സ്റ്റിമാച്. ആശിഖ് കുരുണിയന് യൂറോപ്പിലെ ടീമുകളിൽ ഒക്കെ കളിക്കേണ്ട മികവുണ്ട് എന്നാണ് സ്റ്റിമാച് പറഞ്ഞത്. ഇന്നലെ ഒമാനെതിരെ ലെഫ്റ്റ് വിങ് ബാക്കായായിരുന്നു ആശിഖിനെ സ്റ്റിമാച് കളിപ്പിച്ചിരുന്നത്. ആ പൊസിഷനിൽ ഇറക്കാൻ വ്യക്തമായ കാരണം ഉണ്ട് എന്ന് ഇന്ത്യൻ പരിശീലകൻ പറഞ്ഞു.

അഫ്ഗാനിസ്താനെതിരായ മത്സരത്തിന്റെ രണ്ടാം പകുതിയിൽ ആ പൊസിഷനിൽ ആയിരുന്നു ആശിഖ് കളിച്ചത്. വിങ്ങ്ബാക്കായുള്ള ആശിഖിന്റെ പ്രകടനം ഗംഭീരമായിരുന്നു. ആശിഖ് ഒരു ഗോൾ സ്കോറർ അല്ല. പക്ഷെ ആരെയും മറികടക്കാനുള്ള വേഗതയും സ്കില്ലും ഉണ്ട്. സ്റ്റിമാച് പറഞ്ഞു. ആശിഖ് വിങ്ങ് ബാക്കായാലും വിങ്ങറായാലും ഒരേ ഗുണമാണെന്നും സ്റ്റിമാച് പറഞ്ഞു. പെട്ടെന്ന് എല്ലാം മനസ്സിലാക്കാനുള്ള കഴിവ് ആശിഖിനുണ്ട്. ഇന്ത്യൻ ഫുട്ബോളിന്റെ ഭാവി ആണ് ആശിഖ് എന്നും സ്റ്റിമാച് പറഞ്ഞു.

Advertisement