പിങ്ക് ബോൾ ടെസ്റ്റ് കാണികളെ തിരിച്ചുകൊണ്ടുവരുമെന്ന് ഉറപ്പില്ലെന്ന് ഹർഭജൻ സിങ്

- Advertisement -

പിങ്ക് ബോൾ ടെസ്റ്റ് മത്സരങ്ങൾ ടെസ്റ്റ് ക്രിക്കറ്റ് കാണാൻ കാണികളെ തിരിച്ചുകൊണ്ടുവരുമെന്ന് ഉറപ്പുപറയാൻ കഴിയില്ലെന്ന് മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിങ്. നാളെ ഇന്ത്യ – ബംഗ്ലാദേശ് ഡേ നൈറ്റ് ക്രിക്കറ്റ് തുടങ്ങാനിരിക്കെയാണ് ഹർഭജൻ സിംഗിന്റെ പ്രതികരണം. സ്റ്റേഡിയത്തിൽ ആരാധകർക്ക് ഒരുക്കുന്ന സൗകര്യങ്ങളാണ് കാണികളെ ഗ്രൗണ്ടിലേക്ക് ആകർഷിക്കുകയെന്നും ഹർഭജൻ സിങ് പറഞ്ഞു. ഇന്ത്യയും ബംഗ്ളദേശും തമ്മിലുള്ള ആദ്യ ഡേ നൈറ്റ് മത്സരം കാണാൻ ആദ്യ നാല് ദിവസത്തെ മുഴുവൻ ടിക്കറ്റുകൾ വിറ്റഴിച്ചിരുന്നു.

ബാക്കി എല്ലാ ടീമുകളും ഡേ നൈറ്റ് ടെസ്റ്റ് മത്സരം കളിച്ചുവെന്നും ഇത് മികച്ച ഒരു പരീക്ഷണം ആണെന്നും ഹർഭജൻ സിങ് പറഞ്ഞു. എന്നാൽ ഇതുകൊണ്ട് മാത്രം സ്റ്റേഡിയത്തിൽ ആളുകൾ വരുമെന്ന് കരുതുന്നില്ലെന്നും ഹർഭജൻ സിങ് പറഞ്ഞു. സ്റ്റേഡിയത്തിൽ ഒരുക്കുന്ന സൗകര്യങ്ങൾക്ക് അനുസരിച്ചാവും കാണികൾ കൂടുതൽ സ്റ്റേഡിയത്തിലേക്ക് എത്തുകയെന്നും ഹർഭജൻ സിങ് പറഞ്ഞു. നിലവിൽ സ്റ്റേഡിയത്തിൽ ആരാധകർ കുറയാൻ കാരണം അവർക്ക് ക്രിക്കറ്റിനോടുള്ള താല്പര്യം നഷ്ട്ടപെട്ടതുകൊണ്ടല്ലെന്നും നിലവിൽ എവിടെ ഇരുന്നും മത്സരങ്ങൾ കാണാനുള്ള സൗകര്യം ഉള്ളത്കൊണ്ടാണെന്നും ഹർഭജൻ പറഞ്ഞു.

Advertisement