യുവ ഗോൾ കീപ്പർ ആര്യൻ നീരജ് ലംബ കേരള യുണൈറ്റഡിൽ

Img 20210705 195636

കേരള യുണൈറ്റഡ് മികച്ച പ്രതിഭകളെ ടീമിലേക്ക് ചേർക്കുന്നത് തുടരുകയാണ്. ഏറ്റവും പുതുതായി ഗോൾ കീപ്പർ ആര്യൻ നീരജ് ലംബ ആണ് കേരള യുണൈറ്റഡിൽ എത്തിയിരിക്കുന്നത്. 18 കാരനായ ഗോൾ കീപ്പർ 2023-24 സീസണിന്റെ അവസാനം വരെയുള്ള മൂന്ന് വർഷത്തെ കരാറിൽ ഒപ്പുവെച്ചതായി ക്ലബ് ഇന്ന് അറിയിച്ചു.

ചെന്നൈ സിറ്റി എഫ്‌സിയിലെ മികച്ച ഐ-ലീഗ് സീസണിന് ശേഷമാണ് ആര്യൻ കേരള യുണൈറ്റഡ് ക്ലബിലേക്ക് വരുന്നത്. ഇതിനകം എടി‌കെ മോഹൻ ബഗാൻ, ഓസോൺ എഫ്‌സി എന്നിവരുടെ ജേഴ്സി അണിഞ്ഞിട്ടുണ്ട്. ഗുജറാത്തിൽ ജനിച്ച ആര്യൻ U15, U16, U19 തലങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്.

കേരള യുണൈറ്റഡ് എഫ്‌സിയുടെ ഭാഗമാകുന്നതിൽ താൻ വളരെ ആവേശത്തിലാണ്. ഇതിനകം പരിശീലകരുമായി സംസാരിച്ചു എന്നും അത് തനിക്ക് ഊർജ്ജം നൽകുന്നുണ്ട് എന്നും ടീമിൽ തനിക്കായി ഒരു പേരുണ്ടാക്കാൻ കഠിന പ്രയത്നം ചെയ്യുമെന്നും യുവ ഗോൾ കീപ്പർ കരാർ ഒപ്പുവെച്ച ശേഷം പറഞ്ഞു.

Previous articleകായിക മത്സരങ്ങള്‍ക്ക് പൂര്‍ണ്ണ തോതിൽ കാണികളെ പ്രവേശിപ്പിക്കുമെന്ന് അറിയിച്ച് യുകെ പ്രധാനമന്ത്രി
Next articleടെസ്റ്റ് പരമ്പരയിൽ മുഷ്ഫിക്കുര്‍ കളിക്കും, തമീം കളിച്ചേക്കില്ല