അറബ് കപ്പിൽ ഈജിപ്തും അൾജീരിയയും ഒരേ ഗ്രൂപ്പിൽ

Gettyimages 93056336

ഫിഫ അംഗീകാരത്തിൽ ആദ്യമായി നടക്കുന്ന അറബ് കപ്പിനെ ഗ്രൂപ്പ് തിരഞ്ഞെടുപ്പ് ഇന്നലെ നടന്നു. 1963 മുതൽ അറബ് കപ്പ് നടക്കുന്നുണ്ട് എങ്കിലും ഇപ്പോൾ മാത്രമാണ് ഫിഫ അറബ് കപ്പിനെ അംഗീകരിക്കുന്നത്‌. ഈ ഡിസംബറിൽ ഖത്തറിൽ വെച്ചാണ് ടൂർണമെന്റ് നടക്കുന്നത്. 23 അറബ് രാജ്യങ്ങൾ ടൂർണമെന്റിന്റെ ഭാഗമാകും.

വലിയ വൈരികളായ ഈജിപ്തും അൾജീരിയയും ഒരു ഗ്രൂപ്പിൽ ആണ് എന്ന പ്രത്യേകത ഈ ടൂർണമെന്റിന് ഉണ്ട്. ഗ്രൂപ്പ് ഡിയിൽ ആണ് ഇരുടീമുകളും ഉള്ളത്. ഗ്രൂപ്പ് എയിൽ ഖത്തറും ഇറാഖും ഉണ്ട്. ഡിസംബർ 1 മുതൽ ഡിസംബർ 18വരെയാണ് ടൂർണമെന്റ്. യൂറോപ്പിലെ ഫുട്ബോൾ സീസൺ നടക്കുന്ന സമയമായതിനാൽ പല പ്രധാന താരങ്ങളും അറബ് കപ്പിന്റെ ഭാഗമായേക്കില്ല.

പങ്കെടുക്കുന്ന ടീമുകൾ!
Algeria, Bahrain, Comoros, Djibouti, Egypt, Iraq, Jordan, Kuwait, Lebanon, Libya, Mauritania, Morocco, Oman, Palestine, Qatar, Saudi Arabia, Somalia, Sudan, South Sudan, Syria, Tunisia, United Arab Emirates, and Yemen.

Full draw:

Group A: Qatar – Iraq – Oman or Somalia – Bahrain or Kuwait.

Group B: Tunisia – UAE – Syria – Mauritania or Yemen.

Group C: Morocco – Saudi Arabia – Jordan or South Sudan – Palestine or Comoros.

Group D: Algeria – Egypt – Libya or Sudan – Lebanon vs Djibouti.