റോമയെ ചെറുതായി കണ്ടുകൂട എന്ന് പോഗ്ബ

20201208 083617

നാളെ നടക്കുന്ന യൂറോപ്പ ലീഗ് സെമി ഫൈനലിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇറ്റാലിയൻ ക്ലബായ റോമയെ ആണ് നേരിടുന്നത്. റോമയ്ക്ക് എതിരെ വിജയിക്കണം എന്നുണ്ട് എങ്കിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് അവരുടെ എല്ലാം കൊടുക്കേണ്ടതുണ്ട് എന്നും വിജയിക്കാൻ കൂടുതൽ ആഗ്രഹിക്കേണ്ടതുണ്ട് എന്നും പോഗ്ബ പറഞ്ഞു. റോമയെ ചെറുതായി കാണാൻ പറ്റില്ലം അവർ മികച്ച ടീമാണ്. അവരും വിജയിക്കാൻ വേണ്ടിയാണ് കളിക്കുന്നത് എന്നും പോഗ്ബ പറഞ്ഞു.

മാഞ്ചസ്റ്റർ യുണൈറ്റഡ് അവസാനമായി വിജയിച്ച കിരീടമാണ് യൂറോപ്പ ലീഗ്. 2017ൽ ആ കിരീടം നേടിയ ഫൈനലിൽ ഗോളടിക്കാൻ പോഗ്ബക്ക് കഴിഞ്ഞിരുന്നു. 2017 ആവർത്തിക്കാൻ ആണ് ശ്രമിക്കുന്നത് എന്ന് പോഗ്ബ പറഞ്ഞു. ഒരു കിരീടം ക്ലബ് മുന്നോട്ടേക്ക് പോവുക ആണെന്ന് തെളിയിക്കും എന്നും പോഗ്ബ പറഞ്ഞു.