നാളെ സ്പെയിന് വേണ്ടി ഇറങ്ങിയാൽ ബാഴ്സലോണ വണ്ടർകിഡ് ഗവി ചരിത്രം കുറിക്കും

Img 20211005 125815

നാളെ സ്പെയിനും ഇറ്റലിയും തമ്മിൽ ഉള്ള മത്സരത്തിൽ ബാഴ്സലോണ യുവതാരം ഗവി സ്പെയിനായി അരങ്ങേറ്റം കുറിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്‌. ഇന്ന് ഇറങ്ങിയാൽ ഗവി സ്പെയിനായി കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി മാറും. 17 വയസ്സും 62 ദിവസും മാത്രമാണ് ഗവിയുടെ പ്രായം. അൻസു ഫതി ആണ് ഇപ്പോൾ സ്പെയിനിനായി കളിച്ച ഏറ്റവും പ്രായം കുറഞ്ഞ താരത്തിനുള്ള റെക്കോർഡിന് ഉടമ. ഗവി നാളെ ഇറങ്ങിയാൽ അത് പഴങ്കഥ ആകും.

സ്പെയിൻ അണ്ടർ 18 ടീമിൽ നിന്ന് നേരെ സീനിയർ ടീമിലേക്ക് മുന്നേറിയിരിക്കുകയാണ് ബാഴ്സലോണയുടെ ഈ മധ്യനിര താരം. ബാഴ്സലോണയ്ക്ക് ആയി ഈ സീസണിൽ ഇതുവരെ ഏവരെയും ശ്രദ്ധ പിടിച്ചു പറ്റുന്ന പ്രകടനം നടത്താൻ ഗവിക്ക് ആയിട്ടുണ്ട്.

Previous articleഅവസാന ഓവറുകളിൽ വേണ്ടത്ര റൺസ് നേടാനായില്ല, ബൗളര്‍മാരുടെ പ്രകടനം പ്രശംസനീയം – എംഎസ് ധോണി
Next articleആഷസിന്റെ ഭാവി ഇംഗ്ലണ്ടിന്റെ കൈകളിൽ ആണെന്ന് ഓസ്‌ട്രേലിയൻ ആരോഗ്യ മന്ത്രി